ഈശോമിശിഹാക്കും സുഖമായിയിരിക്കട്ട…
അവളുടെ ശബ്ദം കേട്ട് അവരിൽ ആരെങ്കിലും ആവും ചോദിച്ചതെന്നോർത്ത് അവരെ മൂവരെയും നോക്കി
ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ… വരൂ അകത്തേക്കിരിക്കാം…
മതറിന് സുഖമല്ലെ…
കർത്താവിന് സ്തുതി… സുഖമായിരിക്കുന്നു… (പറഞ്ഞുകഴിഞ്ഞു ഞെട്ടികൊണ്ട് അവളെ നോക്കി)
എന്താ മദർ ഇങ്ങനെ നോക്കുന്നേ…ഞാൻ തന്നെയാ സംസാരിച്ചേ…
അവളെ പിടിച്ചുമ്മ വെച്ചു (നിറഞ്ഞ കണ്ണുകളോടെ മദർ കൈകൾ മേലേക്കുഴർത്തി) കർത്താവേ… നിനക്ക് സ്തുതി…
റിയ തന്നെ ഞങ്ങളെ അവർക്ക് പരിചയപെടുത്തി അവളുടെ അനിയത്തിമാരെ കാണാൻ പോകെ അവിടെ ഉള്ള എല്ലാ കുട്ടികൾക്കും എന്തെങ്കിലും ഡിഫെക്റ്റ് ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായി
എല്ലാം കഴിഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ
റിയ : മദർ… എനിക്ക് മതറിനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു
മദർ : എന്താ കുഞ്ഞേ…
റിയ : അത്… മദർ… ഞങ്ങൾ ഇഷ്ടത്തിലാണ്… (മടിച്ച് മടിച്ച് അവളത് പറഞ്ഞു)
മദർ : നന്നായി കുഞ്ഞേ… കല്യാണപ്രായം ആയല്ലോ ജോലി ഒക്കെ ആയ സ്ഥിതിക്ക് ഇനിയും നീട്ടാതെ ഒരു കല്യാണം നോക്കാം എന്ന് പറയാൻ വരികയായിരുന്നു…
അതല്ല… ഞാൻ ക്രസ്ത്യൻ അല്ല…
മദർ : ദൈവത്തിന്റെ മുന്നിൽ എല്ലാരും സമൻ മാരല്ലേ കുഞ്ഞേ… അനാതകൾക്കും ആശരണർക്കും താങ്ങാവുന്നവരാരോ അവരെല്ലാം കർത്താവിനു പ്രിയപ്പെട്ടവർ…
സംസാരം കഴിഞ്ഞു റിയ വീണ്ടും അനിയത്തിമാർക്കടുത്തേക്ക് പോയി യാത്രപറഞ്ഞു തിരികെ വന്നു റിയയെ മാറ്റിനിർത്തി
റിയാ… മതറിനോട് ഈ സ്ഥാപനം നടത്തികൊണ്ടുപോവാനുള്ള മുഴുവൻ ചിലവ് നമ്മെകൊണ്ട് കഴിയുന്നകാലം നമ്മൾ നൽകികൊള്ളം എന്ന് പറ