എന്ത് വേണേലും ചെയ്തോ… എത്രവേണേലും കരയിച്ചോ… എന്നോട് ക്ഷമ പറയല്ലേ കാക്കൂ… അത് കേൾക്കുമ്പോ നെഞ്ച് പൊട്ടുമ്പോലെ തോന്നുന്നു കാക്കൂ…
അവളുടെ കണ്ണ് തുടച്ചു നെറ്റിയിൽ ഉമ്മവെച്ചു അവളെ നെഞ്ചിലേക്ക് ചേർത്തുവെച്ചു
ഇല്ല പൊന്നേ…
കാക്കൂ…
മ്മ്…
കാക്കു ആരെ മുന്നിലും താഴരുത്…
എന്തിനാ പെണ്ണേ നിങ്ങളൊക്കെ ഇങ്ങനെ ചിന്തിക്കുന്നേ… നിങ്ങൾ ഞാൻ തന്നെ അല്ലേ…
അതേ ഞങ്ങൾക്ക് ആർക്കുമുന്നിലും തലകുനിക്കാത്ത രാജാവിന്റെ റാണിമാരായി ജീവിക്കണം അതുകൊണ്ടാ…
അതിനെന്താ… ഞാൻ നിങ്ങളെ എന്റെ റാണിമാരായി പരിചരിച്ചോളാം…
നെഞ്ചിൽ കടിച്ചുകൊണ്ട് എന്നെ നോക്കി
ഞങ്ങൾക്ക് പരിചാരക്കന്റെ ഭാര്യമാർ ആവണ്ട… ആർക്കുമുന്നിലും തലകുനിക്കാത്ത കാക്കൂന്റെ റാണിമാരായാൽ മതി…
കോഴി കൂവുന്ന ശബ്ദം കേട്ട് അവളെ നോക്കി
റാണിക്കിന്ന് ക്ലാസിൽ പോവണ്ടേ…
പിന്നെ പോവണ്ടേ… ഇന്നലെയും പോവാത്തതാ… അല്ലെങ്കിലേ അറ്റന്റൻസ് ഷോട്ടാ…
ഉറങ്ങാതെയാണോ ക്ലാസിൽ പോണേ…
അതൊന്നും സാരോല്ല… ഇന്ന് കിടന്നാലും എനിക്കുറക്കം വരില്ല ഞാൻ അത്രക്ക് ഹാപ്പിയാ…
എങ്കി ആരേലും എണീക്കും മുൻപ് എണീറ്റെ കുളിക്കണ്ടേ…
മ്മ്… ഉമ്മയും മുത്തുവും എണീറ്റുകാണും…
കവിളിൽ ഉമ്മവെച്ചുകൊണ്ടവൾ എണീറ്റു
കാക്കു ആ മുണ്ട് അഴിച്ചുതന്നിട്ട് കുളിച്ചോ ഞാൻ പെട്ടന്ന് അലക്കിയിട്ടിട്ട് കുളിച്ച് കുളിച്ചിട്ട് ഉടുക്കാൻ ഞാൻ വേറേ തരാം
നീ ഏന്റെ ഡ്രെസ്സെല്ലാം ഇങ്ങ് കൊണ്ടുവന്നോ…
അധികമൊന്നുമില്ല മൂന്നെണ്ണം…ഹി…
മുണ്ട് മാത്രമാണോ…