അനു : മ്മ്…
അവിടെ എത്തിയാൽ പിന്നെ ഇതൊന്നും പറഞ്ഞുതരാൻ പറ്റി എന്നുവരില്ല അതുകൊണ്ടാ ഇപ്പോഴേ പറയുന്നേ… ടെൻഷൻ ഒന്നുമാവണ്ട എന്ത് പ്രേശ്നമുണ്ടേലും എന്നെ വിളിച്ചാൽ മതി…
അനു : ശെരി…
എപ്പോഴാ പോവാൻ കഴിയുക എന്ന് അവരോട് കൂടേ ചോദിച്ച് അറിയിച്ചാൽ ടിക്കറ്റ് അയച്ചുതരാം…
അനു : ഞാൻ ചോദിച്ചിട്ട് പറയാം…
മുത്ത് കണ്ണൊക്കെ എഴുതി തട്ടമൊക്കെ ഇട്ട് വന്ന് എനിക്കരികിൽ ഹാൻഡ് റെസ്റ്റിൽ കയറി ഇരുന്നു
മുത്ത് : അനുക്കാക്ക പോകുവാണോ…
മൂസി : മ്മ്… ഇക്കാക്ക അനുക്കാക്കാക്ക് പണികൊടുത്തു ഈ മാസം തന്നെ പോണമെന്ന്…
മുത്ത് : ഇത്ര പെട്ടന്നോ… ഇനി രണ്ടാഴ്ച്ച തികച്ചില്ലല്ലോ…
അവിടെ ഷോപ്പിൽ രണ്ടാളെ കുറവുണ്ട് ഇന്റർവ്യൂ കഴിഞ്ഞവരിൽ ആരെയെങ്കിലും കയറ്റാം എന്നാ ആദ്യം കരുതിയെ… പിന്നെ ഇവനാണേൽ ഇവന് കാര്യങ്ങളൊക്കെ പഠിക്കാൻ ഇത്തിരി സമയം കൂടുതൽ കിട്ടുമല്ലോ എന്ന് തോന്നി…
ഇത്രയും പെട്ടന്ന് പോണം എന്ന് അറിഞ്ഞതും കുഞ്ഞയുടെയും മാമിയുടെയും മുഖം വാടി
ഇവൻ അല്ലേലും മൂന്നും ആറും മാസം കഴിഞ്ഞല്ലേ ഒരാഴ്ച്ചക്ക് വീട്ടിൽ വന്ന് നിൽക്കുന്നെ ഇപ്പൊ ഒരു മാസം കഴിഞ്ഞില്ലേ പോവുമ്പോയേക്കും രണ്ട് മാസമാവും…
ചെറി : അവൻ പോയി പഠിക്കട്ടെ… അല്ലാതെ കുറച്ച് ദിവസം അധികം ഇവിടെ നിന്നിട്ടെന്താ…
മാമൻ : അല്ല രണ്ടാളും കൂടേ പിടിച്ച് അടുക്കളേൽ ഇരുത്തിക്കോട്ടെ… ഉള്ള സമയത്ത് എന്തേലും പണിക്ക് വിടാതെ കൊഞ്ചിച്ചോണ്ട് നടന്നോ…
ചെറിയുടെയും മാമന്റെയും സംസാരം കേട്ട് മിണ്ടാതെ നിൽക്കുന്ന അവരെ ഒന്ന് നോക്കി പള്ളിയിൽ പോയിട്ട് വരാം എന്നും പറഞ്ഞ് അവർ നാലുപേരും ഇറങ്ങാൻ തുടങ്ങേ