ഏന്റെ കുഞ്ഞാ… അവനെന്താ ഇള കുട്ടിയാണോ… അവന്റെ കാര്യം നോക്കാൻ അവനറിയാം പിന്നെ എന്ത് വേണമെങ്കിലും ഞാനുണ്ട്… പിന്നെ നമ്മുടെ നാട്ടുകാർ ഇവിടുള്ളതിനേക്കാളും കൂടുതൽ അവിടുണ്ട്…
രണ്ടാളും ഒരുവിതം സമാധാനിച്ചു പോവുമ്പോയും മുഖത്ത് ശെരിക്കും തെളിച്ചം വെച്ചിട്ടില്ല ഞാൻ ഇറങ്ങുമ്പോ മുത്ത് വണ്ടിയുടെ അടുത്ത് വന്ന് ചുറ്റും നോക്കി കവിളിൽ ഉമ്മവെച്ചു
വീട്ടിൽ ഇത്തയെ കൂട്ടി അവളുടെ കോളേജിൽ പോവും വഴി ഖാലിദിന്റെ അടുത്ത് ചെന്നു
അവർക്കെല്ലാം അറിയേണ്ടത് ദിവ്യയുടെ അമ്മയുടെ അസുഖ വിവരമായിരുന്നു വിളിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്ന് പറഞ്ഞ ഞാൻ അവരെ നോക്കി
അവളുടെ അമ്മക്ക് കുഴപ്പമൊന്നുമില്ല… ഇവിടെ വന്നിട്ട് വീട്ടിൽ പോവാൻ വൈകിയത്കൊണ്ട് ഇവിടുന്ന് വീട്ടിലേക്ക് പോവാൻ അവൾ കള്ളം പറഞ്ഞതാണ്
അത് കേട്ടതും എല്ലാരുടെ മുഖത്തും ഞെട്ടൽ
തേൻമൊഴി : എന്നിട്ടാണോ അവളങ്ങനെ കരയുകയൊക്കെ ചെയ്തേ…
മേഡം : വീട്ടിപോവണം എന്ന് പറഞ്ഞാൽ നമ്മളെന്താ വേണ്ടെന്ന് പറയുമോ…
എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി അവൾ നമുക്ക് വേണ്ട
ഖാലിദ് : അതേ… അതുതന്നെയാണ് നല്ലതെന്നാ എന്റെയും അഭിപ്രായം…
ബാബ : (തേൻമൊഴിയേയും ചാന്ധിനിയെയും നോക്കി) നിങ്ങൾക്ക് വീട്ടിപോവണ്ടേ…
ചാന്ധിനി : ബാബക്ക് ഞങ്ങളുടെ നാടും വീടും കാണണമെന്ന് പറഞ്ഞതല്ലേ… ഒക്കെ ശെരിയായിട്ട് ഒരുമിച്ച് പോവാം…
തേൻമൊഴി : ബാബാ… ഞങ്ങളും കള്ളം കാണിക്കും എന്ന് തോന്നുന്നോ…
ബാബ : അതുകൊണ്ടല്ല ഇത് നിങ്ങളുടെ നാടല്ലേ ഇവിടെ എത്തിയിട്ടും വീട്ടിൽ പോവാതിരിക്കുമ്പോ നിങ്ങൾക്കും ഞങ്ങളോട് വിരോധം തോന്നിയാലോ എന്നോർത്ത് പറഞ്ഞതാ…