മ്മ്…
ഫോൺ കട്ട് ചെയ്ത് ആദിയെ വിളിച്ചു ശ്രെദ്ധിക്കാൻ പറഞ്ഞു അവർക്കരികിലേക്ക് ചെന്നു
ഖാലിദ്… നിനക്ക് ഊതും അത്തറും വാങ്ങണം എന്ന് പറഞ്ഞില്ലേ… ഇവളെ കോളേജിൽ ആക്കിയിട്ട് ഞാനും വരാം…
അവളെ കോളേജിൽ ആക്കി ഖാലിദിന്റെ പർച്ചേഴ്‌സും കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു
വീട്ടിൽ ചെന്നു കുളിച്ച് വസ്ത്രം മാറി ശീലേച്ചിയുടെ വീട്ടിലേക്ക് തിരിച്ചു “ശീലേച്ചീ…” എന്ന് വിളിച്ച് വേലികടന്ന് മുറ്റത്തേക്ക് കയറി ഓടിട്ട ഒരു കുഞ്ഞു വീട് അല്ല ഷീലേച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ കൂട് ഇത് ഓലപ്പുരയായിരുന്നപ്പോ ഞാൻ ഒരുപാട് വട്ടം മേഞ്ഞിട്ടുണ്ട് ഇത് കുട്ടേട്ടനും ശീലേച്ചിയും ഓല എടുത്തുതരും
ഹാ… നീയോ… കയറിവാടാ എന്ത് നിൽപ്പാഇത്…
കോലായിലേക്ക് കയറി
ഒന്ന് ഗൾഫിൽ പോയി വരുമ്പോയേക്കും നീയങ്ങു തടിച്ചു നിറം വെച്ചല്ലോ…
ആക്സിഡന്റ്റിനു ശേഷം വെയില് കൊല്ലുന്നില്ലല്ലോ… ഇപ്പോയാണേൽ മിക്കവാറും എ സി യിലും… മൂന്നാല് മാസമായി നല്ല ഫുഡിങ്ങും ആണ്…
വാടാ ചായഎടുക്കാം…
അവർക്കു പിറകെ അകത്തേക്ക് നടന്നു
കുട്ടേട്ടൻ എവിടെ…
കല്യാണ വീട്ടി പോയതാ ഇപ്പൊ അങ്ങോട്ടിറങ്ങിയേ ഉള്ളൂ…
ഞാനൊരു കാര്യം ചോദിക്കാൻ കൂടെയാ ഇങ്ങോട്ട് വന്നേ…
എനിക്ക് തോന്നി ഒരു കാര്യോം ഇല്ലാതെ നിന്നെ ഇങ്ങോട്ടൊന്നും കാണില്ലല്ലോ…
മുഖത്തിനു നേരെ നല്ലത് മാത്രേ പറയുള്ളു എങ്കിലും നമ്മളില്ലാത്തപ്പോ നമ്മളെ കുറ്റം പറയുന്ന നാട്ടുകാരാ അധികവും ഞാൻ വെറുതെ ഇവിടെ കയറിയിറങ്ങി ചേച്ചിക്ക് കൂടേ ചീത്തപ്പേര് വാങ്ങിത്തരണോ… എനിക്ക് ചീത്തപേരല്ല എന്ത് വന്നാലും കണക്കാ… അതുപോലാണോ നിങ്ങള് പെണ്ണുങ്ങൾക്ക്…