മുത്ത് : പേഴ്‌സ് എവിടേലും വെച്ചു മറക്കാതിരിക്കാൻ ബാഗിൽ വെച്ചതാ… അതിലുള്ള പൈസയെങ്ങാനും എടുത്താ മോനേ…
മൂസി : പോടീ…
പോട്ടെടാ… (അവരോട് ചിരിച്ചു വണ്ടിയെടുത്തു)
മുത്ത് : ക്ലാസ്സ് ഉച്ചവരെയേ ഉള്ളൂ എന്നറിഞ്ഞപ്പോ അവര് സിനിമക്ക് പോവാൻ തീരുമാനിച്ചതാ…എന്റെൽ വേറേ ഇല്ലായിരുന്നു അതാ പിന്നെ പേഴ്സിൽ വെച്ച് ബാഗിൽ കൊണ്ടുവെച്ചേ…
നിനക്കത് നല്ലോണം പറഞ്ഞു കൊടുക്കരുതോ…
അവനോട് തല്ലുകൂടിയാലേ ശെരിയാവൂ നല്ലോണം കൊടുത്താൽ എനിക്കൊരു സമാധാനമുണ്ടാവില്ല… അവന്റെ കയ്യിലുള്ളതും ഞാൻ കൊണ്ടാക്കുന്നതും തീർത്തില്ലേൽ അവനുറക്കം വരില്ല…
അതൊക്കെ ശെരിയായിക്കൊള്ളും…
കാക്കൂ… നിർത്ത് നിർത്ത്…
എന്താടീ…
(നിർത്തിയിട്ടിരിക്കുന്ന ഐസ് ക്രീം വണ്ടി ചൂണ്ടി) ഐസ് ക്രീം…
നിനക്കീ ഐസ് ക്രീം കൊതി തീർന്നില്ലെടീ…
വാങ്ങിത്താ ഇക്കാ…
നിക്കെടീ മാന്തി പൊളിക്കല്ലേ…
വണ്ടി കൊണ്ട് ചെന്ന് ഐസ് ക്രീം വണ്ടിക്ക് അടുത്ത് നിർത്തി ഫോൺ അടിയുന്നത് കേട്ട് ഫോണെടുത്തുനോക്കി പരിചയമില്ലാത്ത നമ്പർ
ഹലോ…
ഹലോ… ഷെബി ഞാനാ വെള്ളിയോട്ടെ സകീനയാ…
മനസിലായി പറയിത്ത… ശബ്ദമൊക്കെ എന്താ വല്ലാണ്ടിരിക്കുന്നെ എന്തേലും പ്രശ്നമുണ്ടോ…
നീ എവിടെയാ…
നാട്ടിലുണ്ടിത്താ…
നീ ഏന്റെ കൂടേ മോളെ കോളേജ് വരെ ഒന്ന് പോരുമോ… പറ്റില്ലെന്ന് മാത്രം പറയല്ലേ… അത്യാവശ്യമാ…
ഞാൻ വരാ ഇത്താ… എപ്പോഴാ പോവേണ്ട…
ഇപ്പൊ തന്നെ…
ശെരിയിത്താ… ഞാനിപ്പോ അങ്ങോട്ട് വരാം…
ഫോൺ കട്ട് ചെയ്ത് ബിച്ചുവിനെ വിളിച്ചു