ആദീ ഞങ്ങളിറങ്ങുവാണ്…
ആദി : ലൊക്കേഷൻ സെന്റ് ചെയ്തിട്ടുണ്ട് ഗിരീ… നിന്റെ ടീമിനോട് അവിടെ കവർ ചെയ്യാൻ പറയണം…
ഗിരി : ആ കാര്യം ഞാനേറ്റു…
ആദി : വെട്ടാനാണ് പ്ലാൻ… അവളുടെ കഴുത്തിൽ കത്തിവെച്ചു നിന്നെ വെട്ടാൻ ആണ് പ്ലാൻ… അവരുടെ സംസാരം കേട്ടിട്ട് അവർക്ക് ഇപ്പോഴും നമ്മളെ പറ്റി ഒന്നും അറിയില്ല…
ഡാ അവള് വിളിക്കുന്നുണ്ട്…
ഹലോ…
ദിവ്യ : ആ… നീ എവിടെയാ…
ഞാൻ ചായകുടിക്കാൻ പുറത്തേക്കിറങ്ങിയതാ… എ ടി എമ്മിൽ കയറി പൈസയെടുത്തിട്ട് അങ്ങോട്ട് വരാം… എന്തെ തിരക്കുണ്ടോ…
ദിവ്യ : ഒരുപാട് വൈകുമോ…
ഇല്ല മാക്സിമം അര മണിക്കൂർ
ദിവ്യ : ശെരി…
അവളുടെ കാൾ കട്ട് ആയെന്നുറപ്പിച്ചു
ഗിരി നിങ്ങൾ ഒരു ഡിസ്റ്റൻസിൽ വന്നാൽ മതി പറയുംവരെ ഫാക്ട്ടറിക്ക് അകത്തേക്ക് വരണ്ട
ഗിരി : ശെരി…
ഹോസ്പിറ്റലിന്റെ മുന്നിലെ കടയിൽ കയറി ചായ വാങ്ങി
ആദി : നിന്റെ ഫോൺ ചാർജ് ആയില്ലേ…
ആ…നീ കോൺഫ്രൻസ് അതിലേക്ക് കണക്റ്റ് ചെയ്യ്…
മുത്ത് : കാക്കൂ… ഒന്നും വേണ്ട… ഞങ്ങക്ക് പേടിയാവുന്നു കാക്കൂ… നമുക്ക് തിരിച്ചുപോവാം…
മോളേ നിങ്ങളു പേടിക്കാതിരിക്ക് ഇതത്ര വലിയ പ്രശ്നമൊന്നുമല്ലിപ്പൊ… ഇപ്പൊ തീർത്തില്ലേലാണ് ഈ പ്രശ്നം വലുതാവാൻ പോകുന്നെ… നിങ്ങൾ ഒരു കോഫിയൊക്കെ കുടിച്ചിരിക്ക് ഇതുതീർത്തിട്ട് ഞങ്ങൾ അങ്ങെത്തിക്കൊള്ളാം… കാൾ മ്യൂട്ട് അടിച്ചു വെച്ചോ… അവിടെ എന്തേലും പ്രശ്നമുണ്ടെങ്കിൽ മാത്രം മ്യൂട്ട് ഒഴിവാക്കിയാൽ മതി…
ലെച്ചുവിന്റെ ഫോണിൽ നിന്നും കാൾ കട്ട് ചെയ്ത് ദിവ്യയെ വിളിച്ചു…