ഓഹ്… എന്നിട്ട്…
വിശ്വാസം വരാത്തപോലുള്ള ഏന്റെ ചോദ്യം കേട്ട് മുഖമുയർത്തി നോക്കി
അമ്മ സത്യം… എനിക്ക്… എനിക്കറിയില്ലായിരുന്നു…
അറിയതാണോ ഏന്റെ ചെക്കനെ എടുത്തിട്ട് അടിച്ചത്…
അമ്മ സത്യം… ഞാനല്ല… ഞാൻ നിങ്ങൾ വരുന്നതിന്റെ ഇത്തിരി മുൻപ് വന്നേ ഉള്ളൂ… (കണ്ണുകൾ നിറഞ്ഞു കവിളിലൂടെ കണ്ണീരൊഴുകി)
കണ്ണ് തുടക്ക്…
(കണ്ണ് തുടച്ചുകൊണ്ട്) അമ്മ സത്യമായിട്ടും എനിക്കൊന്നുമറിയില്ല…
ഡി… ഇനി കരഞ്ഞാ ക്യാമറ ഉണ്ടെന്നൊന്നും നോക്കില്ല നല്ല അടിവെച്ചു തരും…
ദേഷ്യം തീരും വരെ തല്ലിക്കോ… ഞാനല്ല… എനിക്കൊന്നുമറിയില്ല… ഒന്ന് വിശ്വസിക്ക്… അന്ന്മുതൽ ഇത് പറയാൻ ഞാൻ നിങ്ങളെ നോക്കിയതാ… ഇവിടെ നിങ്ങളുടെയോ അയാളുടെയോ ഒരു റെക്കോർഡും ഇല്ല… എം എൽ എ യോട് ചോദിച്ചതാ… വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ അന്വേഷിക്കണ്ട എന്ന് പറഞ്ഞയാൾ… ഞാൻ പറഞ്ഞത് സത്യമാ… (തുടക്കുന്നതനുസരിച്ചു നിർത്താതെ പെയ്യുന്ന കണ്ണ് തുടച്ചുകൊണ്ടേനെ നോക്കി)
നിനക്കിന്ന് ലീവ് കിട്ടുമോ…
എന്താ…
ഇന്ന് ലീവ് പറയാൻ… നീ ചെയ്തതിനൊക്കെ നിനക്കുള്ള പണി ഞാൻ തരാം…
ലീവ് മെയിൽ ചെയ്യാം…
എങ്കി വാ…
വണ്ടിയിലേക്ക് കയറാൻ മടിച്ച് നിൽക്കുന്നത് നോക്കി
എന്താ…
അത്… ഞാനാകെ വിയർത്തിട്ടുണ്ട്… കുളിച്ചിട്ട്…
നിന്നോട് കയറാനാ പറഞ്ഞേ…
പെട്ടന്ന് വണ്ടിയിൽ കയറി ഞാൻ വണ്ടി എടുത്തു വിയർപ്പ് മണക്കാതിരിക്കാൻ ഗ്ലാസ്സ് താഴ്ത്തിയത് കണ്ട്
ഗ്ലാസ് കയറ്റ്…
ഗ്ലാസ് കയറ്റി എന്നെ നോക്കാതെ ഇരിക്കുന്നത് നോക്കി അവളുടെ വിയർപ്പിന്റെ മണം എന്നെ മത്തടിപ്പിക്കുന്നു അല്പം മുന്നിലുള്ള ചായക്കടക്ക് മുന്നിൽ വണ്ടി നിർത്തി