അഫി : എനിക്ക് മലയാളം അറിയാം…
ഞാൻ… അത്… ഞാൻ വെറുതെ പറഞ്ഞതാ…
അഫി : ഇവിടെ നിൽക്കണ്ട ആൾക്കാര് ശ്രദ്ധിക്കും നമുക്കല്പം മാറിനിന്നു സംസാരിക്കാം… യോഗമൊക്കെ നമുക്കുണ്ടാക്കാന്നെ… ഞങ്ങൾ ആദ്യം പോവാം നീ പിറകെ വന്നാൽ മതി…
അവനെ നോക്കി ചിരിച്ച് വെപ്പ് പുരയുടെ വശത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് പിറകെ പോവുന്ന അവനെ അഫി എന്തേലും ചെയ്യുമോ എന്ന പേടി ഉണ്ടായിരുന്നേലും ലെച്ചു കൂടെ ഉള്ളോണ്ട് അധികമൊന്നും ചെയ്യാൻ അവൾ സമ്മതിക്കില്ല എന്ന ധൈര്യത്തിൽ ഞാനവിടെ തന്നെ നിന്നു
അവളു മാരെ എല്ലാത്തിനെയും സെറ്റാക്കിയോ… അവരെ പിറകെ അത പോണു…
അവന്റെ യോഗം…
വാ എന്താ പരിപാടിന്ന് പോയി നോക്കാം എന്തേലും പരിപാടിയുണ്ടേൽ അതും പറഞ്ഞോന്നു തൊടാനോ കിസ്സടിക്കാനോ പറ്റിയാലോ…
വാ…
അവർ പോയ പിറകെ ഫോണും ചെവിയിൽ വെച്ച് ഞാനും അങ്ങോട്ട് നടന്നു
പ്ട്ടെ…
അയ്യോ…
അടിയുടെ ശബ്ദവും അവന്റെ വായിൽ നിന്ന് വന്ന ശബ്ദവും ആളുകളുടെയും സ്പീക്കറിലെ പട്ടിന്റെയും ശബ്ദത്തിനിടയിൽ ആരും ശ്രദ്ധിച്ചില്ല
അഫി : നായിന്റെ മോനേ മുഖത്ത് നോക്കി തോന്ന്യാസം പറയുന്നോ…
ചേച്ചീ ആ ടവ്വലിങ് തന്നെ…
ലെച്ചു : വേണ്ടഫീ… വിട്ടേക്ക്…
പ്രിയ : ഇവനെപോലുള്ള ഞരമ്പുകളെഒന്നും അങ്ങനെ വിട്ടാൽ പറ്റില്ല…
മുത്ത് : നല്ലോണം കൊടുക്ക്…
റിയ : വേണ്ട ചത്തുപോകും…
ഞാൻ വേകം മുന്നോട്ട് നടന്നു അവിടെ എത്തുമ്പോ ടവലും വായിൽ തിരുകി കോളറിൽ കൂട്ടിപിടിച്ചു അവന്റെ വയറിന്നിട്ട് താങ്ങുന്ന പ്രിയയെയും അവന്റെ രണ്ട് കയ്യും പുറകിലേക്ക് പിടിച്ചു നിൽക്കുന്ന അഫിയെയും കണ്ട് അങ്ങോട്ട് ചെല്ലാൻ നോക്കുമ്പോയേക്കും ഏന്റെ പിറകിൽ വന്ന ചെക്കന്മാർ എന്നെ കടന്ന് അവർക്കരികിലേക്ക് ചെന്നു അവരുടെ വരവ് കണ്ടതും അഫി അവന്റെ കൈ വിട്ടുകൊണ്ട് മുന്നിൽ വരുന്നവന്റെ വയറിലിട്ട് കൊടുത്ത പഞ്ചിൽ അവൻ വയറിൽ പിടിച്ച് നിലത്തേക്കിരുന്നത് കണ്ട് അവരുടെ കൂട്ടത്തിലെ ഇച്ചിരി സൈസ് ഉള്ള ഒരുത്തൻ അവൾക്കു നേരെ ചെന്ന് കൈ വീശി