“മേടം… ഇതാണ് നമ്മുടെ സ്റ്റേഷൻ….”സുജിത് അത് പറഞ്ഞു അവളെയും കൊണ്ട് സ്റ്റേഷനിലേക്ക് നടന്നു….. ഇത്പോലെ ഒരു സ്റ്റേഷനിൽ താൻ ജോലി ചെയ്യും എന്ന് അവൾ തീരെ വിചാരിച്ചിരുന്നില്ല…. എന്തായാലും നല്ല പണി ആണ് തനിക്ക് സുപ്പീരിയർ ഓഫീസർ തന്നത് എന്ന് അവൾക്ക് തോന്നി….അവൾ അകത്തു കേറിയപ്പോൾ കസേരയിൽ ഇരുന്നു ഉറങ്ങുവാണ് ചന്ദ്രൻ….സുജിത് അയ്യാളെ പോയി തട്ടിവിളിച്ചു…..
“സാറേ…. പുതിയ എസ് ഐ വന്നിട്ടുണ്ട്….”അത് കേട്ടപ്പോഴേക്കും അയ്യാൾ ഒന്ന് ഞെട്ടി എഴുന്നേറ്റു…. മേശയിൽ വച്ചിരുന്ന തൊപ്പി എടുത്തു തലയിൽ വച്ചു നോക്കുമ്പോൾ അയ്യാളുടെ കണ്ണ് തള്ളിപ്പോയി…. ഒരു അതിസുന്ദരി ആയ അപ്സരസ്സ് തന്റെ മുന്നിൽ വന്നു നിക്കുന്നു എന്ന് അയ്യാൾ കരുതി…. ഒരുവേള താൻ നിക്കുന്നത് എന്തെങ്കിലും അമ്പലത്തിൽ ആണോ എന്ന് തോന്നിപോയി…. കാവിൽ നിന്നും ഇറങ്ങി വന്ന ദേവി ആണോ തന്റെ മുന്നിൽ വന്നു നിക്കുന്നത് എന്ന് തോന്നിയ ചന്ദ്രൻ കുറച്ചു നേരം തന്റെ ഉയർന്ന റാങ്കിൽ ഉള്ള പോലീസ് ഓഫീസറെ നോക്കി നിന്ന്…..ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് ഇങ്ങനെ ഒരു പോലീസ് സ്റ്റേഷനിലേക് സ്ഥലമാറ്റം കിട്ടി വരും എന്ന് ഒട്ടും വിചാരിച്ചുകാണില്ല അയ്യാൾ….
“എന്താണ് ചന്ദ്രൻ മേലുദ്യോഗസ്ഥനെ കണ്ടാൽ സല്യൂട്ട് ചെയ്യണം എന്ന കാര്യം മറന്നു പോയോ….”അവൾ ചെറു പുഞ്ചിരിയോടെ അയാളോട് പറഞ്ഞു….
“സോറി മേടം…. ഞാൻ പെട്ടെന്ന്….”അയ്യാൾ ഒന്ന് പരിഭ്രമിച്ചു കൊണ്ട് സല്യൂട്ട് ചെയ്തു….