പക്ഷെ അതിനു മറുപടി ആയി പിന്നിൽ നിന്നും ലാവണ്യ പറഞ്ഞു…”അത് അങ്ങനെ അന്തവിശ്വാസങ്ങൾ ഒന്നും അല്ല മേടം…. ഇവിടെ പണ്ട് കുറെ കൊലകൾ നടന്നിട്ടുള്ളതാ…. ഈ നരബലി ഒക്കെ….”അവൾ അത് പറഞ്ഞു നിർത്തി…..
അതിനു മറുപടി എന്നോണം സുജിത്തും അർച്ചനയും ചിരിക്കുക ആണ് ചെയ്തത്….
“ലാവണ്യ… താൻ ഈ നൂറ്റാണ്ടിൽ ഒന്നും അല്ലെ…. ഇപ്പോഴും ഈ കെട്ടുകഥകൾ വിശ്വസിച്ചു ഇരിക്കുവാണോ…. ഒന്നുമില്ലെങ്കിലും ലാവണ്യ ഒരു പോലീസ് കാരി അല്ലെ…..”അർച്ചന കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു….അത് അവൾക്ക് അത്ര പിടിച്ചില്ല….
“ഉള്ള കാര്യം പറയുമ്പോ എന്നെ കളിയാക്കുന്നോ… നേരിട്ട് അറിയുമ്പോൾ വിശ്വസിച്ചോളും….”ലാവണ്യ ഒന്ന് പിറുപിറുത്തു…..
അങ്ങനെ ഒരു ഗേറ്റിനു മുന്നിൽ എത്തി…. സുജിത് പോയി ഗേറ്റ് തള്ളി തുറന്നു ആ വീട്ടിലേക്ക് വണ്ടി കൊണ്ട് പോയി പാർക്ക് ചെയ്തു…..അർച്ചന ജീപ്പിൽ നിന്നും ഇറങ്ങി ആ വീട് ഒന്ന് വീക്ഷിച്ചു…. വീട് എന്ന് പറയാൻ പറ്റില്ല… ഒരു കൊച്ചു ബംഗ്ലാവ് എന്ന് പറയേണ്ടി വരും….3 വശങ്ങളും കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു…. ചീവീടിന്റെയും ചില രാത്രി സഞ്ചാരി ആയ പക്ഷികളുടെയും ചിലച്ചിൽ മാത്രം… ചെന്നായയുടെ നീട്ടിയുള്ള ഓരിയിടൽ…. എല്ലാം കൂടെ ഒരു ഭയപ്പെടുത്തുന്ന വൈബ്…. പക്ഷെ അർച്ചനക്ക് എന്തോ ഈ ഒരു സ്ഥലം നന്നായി ഇഷ്ടപെട്ട മട്ടാണ്….ഇങ്ങനെ ഒരു സ്ഥലത്ത് ചുറ്റും വീടുകളിൽ ഇല്ലാതെ കാടിന് നടുക്ക് ഒരു വീട്ടിൽ ഒറ്റക്ക് തകർക്കണം എന്നത് അവളുടെ ഒരു ആഗ്രഹം ആയിരുന്നു….