അവൾ യാത്രക്കുള്ള ഒരുക്കത്തിൽ ആണ്…. ഇവിടെ നിന്നും നല്ല ദൂരം ഉണ്ട് അവിടേക്ക്…..ശരിക്കും അയ്യാൾ നല്ല പണി ആണ് അവൾക്ക് കൊടുത്തത്…. നഗരത്തിൽ നിന്നും വിട്ടുമാറി ഒരു മലയോര ഗ്രാമം ആണ്…..മിക്കപ്പോഴും അവിടെ കോടയും മഴയും ഒക്കെ ഉണ്ടാകും….. രാവിലെ സമയത്ത് ഭംഗി ഉള്ള കാടും മലയും ഒക്കെ കാണാൻ ഒരു പ്രത്യേക ഫീൽ ആണെങ്കിലും വൈകുന്നേരം ആയാൽ പേടിപ്പെടുത്തുന്ന വന്യത ആണ് അവിടെ…..
അവിടെ ഉള്ള ആളുകൾ ഇരുട്ട് വീണാൽ അതികം പുറത്ത് വരാറില്ല…. എന്നാലും ചില വിരുദ്ധന്മാർ അടഞ്ഞു കിടക്കുന്ന വീട്ടിൽ കേറി മോഷ്ടിക്കും….. അങ്ങനെ ചില പ്രശ്നങ്ങൾ മാത്രം….. അല്ലാതെ വലിയ കേസ് ഒന്നും അവിടെ ഉണ്ടാകാറില്ല….ഇങ്ങനെ ഒരു സ്ഥലത്ത് തന്റെ കഴിവുകൾ ഒന്നും പുറത്ത് എടുക്കാൻ കഴിയില്ല എന്ന ഒരു വിഷമം മാത്രം ആണ് അവൾക്ക് ഉണ്ടായത്….
അങ്ങനെ അവൾ പുറപ്പെടാൻ ഉള്ള നേരം ആയി…. ഇവിടെ നിന്നും ട്രെയിനിൽ ആണ് യാത്ര… സന്ധ്യ ആകുന്നതിനു മുമ്പ് അവിടെ എത്തും…. അവിടെ തന്നെ കൂട്ടാൻ അവിടെ സ്റ്റേഷനിൽ ഉള്ള മറ്റു കോൺസ്റ്റബിൾസ് ഉണ്ടാകും…. ഡ്രസ്സ് ഒക്കെ ഇന്നലെ തന്നെ പാക്ക് ചെയ്ത് വച്ചെങ്കിലും ഒന്ന് രണ്ട് ഡ്രസ്സ് കൂടെ എടുക്കാൻ ഉണ്ടായിരുന്നു…. അതൊക്കെ തന്റെ ബാഗിൽ പാക്ക് ചെയ്ത് വച്ചു അവൾ യാത്ര ആകാറായി….
അമ്മയെ ഒന്ന് മുറുകെ കെട്ടിപിടിച്ചു കൊണ്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തു… തിരിച്ചും അമ്മ അവളുടെ നെറ്റിയിൽ വിതുമ്പുന്ന മുഖത്തോടെ ഒരുമ്മ കൊടുത്തു…..അമ്മയെ ഒന്ന് ആശ്വസിപ്പിച്ചതിനു ശേഷം അവൾ താൻ മുമ്പ് ഇൻചാർജ് ആയിരുന്ന സ്റ്റേഷനിലെ ജീപ്പിൽ റെയിൽവേ സ്റ്റേഷനിലേക് യാത്ര ആയി….ആ ജീപ്പിൽ തന്റെ സാരഥി അശോകൻ ഉണ്ടായിരുന്നു…. എന്നും വളവളാണ് സംസാരിക്കുന്ന അയ്യാൾ ഇപ്പോൾ നിശബ്‍ദൻ ആണ്…. അത് അർച്ചന ശ്രദ്ധിച്ചു….