സ്ത്രീ ഫൈറ്റ് സ്ത്രീ ഡോം സ്ത്രീ പവർ
Sthree Fight Sthree Dom Sthree Power | Author : Bincy
(ഈ കഥയുടെ പേര് ശ്രദ്ധിച്ച് വായിച്ച ശേഷം മാത്രം നിങ്ങൾ കഥ വായിക്കുക .)
അമ്മയുടെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
ഞാൻ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തി എന്നെ ഉപദ്രവിക്കലും തരം താഴ്തലും തെങ്ങിൽ കെട്ടിയിട്ട് വരെ മർദിക്കലും അമ്മക്ക് സ്ഥിരമുള്ള വിനോദമായി മാറിയിരുന്നു .
സ്വന്തം മകന് അമ്മയെ കൊന്ന് കളഞ്ഞാലോ എന്ന് വരെ തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഒന്ന് മനസിലാക്കണം .
ഞാൻ അത്രക്ക് എൻ്റെ അമ്മയെ കൊണ്ട് പൊറുതി മുട്ടിയിരുന്നു .
ഇവൾ എൻ്റെ അമ്മ തന്നെയാണോ എന്ന് വരെ ഞാൻ പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട് .
കണ്ടാൽ ട്രെയ്നിങ് കിട്ടിയ ലേഡി പോലീസുകാരിയെ പോലെ ഇരിക്കുന്ന നല്ല സൈസും അതിനൊത്ത വണ്ണവുമുള്ള എൻ്റെ അമ്മ ശുഭ എന്ന കറുമ്പി ശുഭയെ എതിർക്കാൻ പോയിട്ട് ആ മുഖത്തേക്ക് ഒന്ന് നോക്കാൻ വരെ എനിക്ക് പേടിയായിരുന്നു .
പാറമട ജോലിക്കാരിയായിരുന്ന എൻ്റെ അമ്മയുടെ കറുത്ത് ഉറച്ച ശരീരം എൻ്റെ ഇരുപത് കാരനായ മെല്ലിച്ച് ഉണങ്ങി ഉയരം കുറഞ്ഞ എന്നേക്കാൾ ഡബിൾ മടങ്ങുണ്ടായിരുന്നു .
എൻ്റെ അച്ചൻ ഗണേഷൻ പാറമട ജോലിക്കിടെ കല്ല് ഉരുണ്ട് വന്ന് കാലിൽ വീണ ശേഷം ആറ് വർഷമായി അരക്ക് താഴേ തളർന്ന് കിടപ്പാണ് .
കുടുംബത്തെ ഒറ്റക്ക് ചുമലിലേറ്റേണ്ട ഉത്തരവാദിത്ത്വം അതോടെ അമ്മക്കായി മാറി .
പത്തിൽ തോറ്റ് പഠിത്തം നിർത്തിയ എനിക്ക് പറയത്തക്ക ജോലിയും ഉണ്ടായിരുന്നില്ല .