” ഇതെന്താ ഈ ബാഗിലൊക്കെ ” ഹരി കൊണ്ടുവന്ന മൂന്നാലു ബാഗുകൾ
നോക്കികൊണ്ട് അഞ്ജു ചോദിച്ചു.
” നിങ്ങൾക്ക് കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചാൽ മതിയല്ലോ വേറെ ഒന്നും അറിയണ്ടല്ലോ , ഞാൻ ഇന്ന് ഉച്ചക്ക് ഓഫ് എടുത്തതാണ് , ഇത് ലുലുവിൽ പോയി വാങ്ങിയ പുതിയ പട്ടുസാരി , എന്റെ പെണ്ണിന്റെ കല്യാണ പുടവ , ഇത് തലയിൽ വെക്കാൻ മുല്ല പൂവ് , ഇത് രണ്ടാൾക്കും ഇടാനുള്ള താമര മാല , പ്ലാസ്റ്റിക് മാല കിട്ടിയുള്ളൂ അതു അഡ്ജസ്റ്റ് ചെയ്താൽ മതി , പിന്നെ ഈ ബാഗിൽ ഫുൾ ഫാൻസി ഒർണമെന്റ്സ് , കല്യാണ പെണ്ണാവാൻ ഇവിടെ ഉള്ള സ്വർണം പോരല്ലോ അപ്പോൾ ഫാൻസി ഇരിക്കട്ടെ എന്ന് കരുതി ” ഹരി ഓരോന്നായി കാണിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അഞ്ജു ഞെട്ടിപ്പോയി.
” ഇതെല്ലം വെറുതെ വേസ്റ്റ് അല്ലെ, ജസ്റ്റ് ഒന്ന് കാണിച്ചാൽ പോരായിരുന്നോ അതിനു ഇവിടെ ഉള്ളത് ഒക്കെ മതിയല്ലോ എന്ന് കരുതി ഇരിക്കുവായിരുന്നു , എന്തിനാ ക്യാഷ് വെറുതെ കളഞ്ഞേ ” അവൾ ചോദിച്ചു
” മോളെ ഇത് എന്റെ വല്യ ഫാന്റസി പൂര്ണമാക്കാൻ ആണ് , പിന്നെ സ്പെഷ്യൽ ഡേ അല്ലെ ഇതിനൊക്കെ ചെലവാക്കിയില്ലേൽ പിന്നെ എന്താ ” ഹരി പറഞ്ഞു കൊണ്ട് സാധനങ്ങൾ എല്ലാം അവൾക്ക് അടുത്തേക്ക് നീക്കി വച്ചു. അവൾ തനി പെണ്ണായി മാറി അവളുടെ പുതിയ സാരിയുടെയും ആഭരണങ്ങളുടെയും ഭംഗി നോക്കാൻ ആയി എടുത്തു.
” അതെ ഇതൊക്കെ നീ തന്നെ അല്ലെ ഇടുന്നതു അപ്പോൾ കാണാം സമയമില്ല പോയി കുളിച്ചു റെഡി ആകു , പിന്നെ ഗോൾഡ് കൊലുസും , അരഞ്ഞാണവും എടുത്തിട്ടേക്കണേ ” ഹരി അവൾക്ക് നിർദ്ദേശം കൊടുത്തു.