ഹരി റൂമിലേക്ക് ചെല്ലുമ്പോൾ അഞ്ജു സാരി ഉടുത്തതിന് ശേഷം തലമുടി പിന്നുകയായിരുന്നു . അവളുടെ സാരിയുടെ ഫ്‌ളീറ്റ് ശരിയാകാനുണ്ടെന്നു തോന്നിയ ഹരി അവളുടെ മുന്നിൽ മുട്ടിലിരുന്നു അവളുടെ ഫ്‌ളീറ്റ് പിടിച്ചു നേരെ ആക്കി , അവൾ ഒന്ന് കൂടി ശരിയാക്കിയിട്ട് സാരിയുടെ മുന്നിലെ കുത്ത് ഒന്ന് അഴിച്ചു കുത്തി.കന്നഡയിലേക്ക് നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പിച്ചു , എന്നിട്ട് ഹരിയെ ഒന്ന് നോക്കിയപ്പോൾ അവൻ എല്ലാം സൂപ്പർ എന്ന ഭാവത്തിൽ കണ്ണുകൊണ്ട് കാണിച്ചിട്ട് ചിരിച്ചു .
” ആറുമണി ആകാറായി മണവാളൻ ഇപ്പൊ ഇങ്ങു എത്തും” എന്ന് പറഞ്ഞു കൊണ്ട് ഹരി എഴുനേറ്റു അവൾ പിന്നിയിട്ട മുടി യിലേക്ക് തൻ വാങ്ങി വന്ന മുല്ലപ്പൂവ് എടുത്തു ചെറിയ ക്ലിപ്പ് കൂടി എടുത്തു സൂക്ഷ്മതയോടെ അലങ്കരിക്കാൻ തുടങ്ങി . ഹരിയുടെ ഓരോ കാര്യങ്ങൾ ചെയ്യാനുള്ള ആവേശം അവൾ പ്രതീക്ഷിച്ചതിലും അപ്പുറം ആണെന്ന് അവൾ ഓര്ത്തു പുഞ്ചിരി തൂക്കികൊണ്ട് നോക്കി .
” ഇതെല്ലം ഇതാണോ ഓവർ അല്ലെ ” അവൾ ഹരി കൊണ്ടുവന്ന കവറിൽ നിന്നും ഫാൻസി ആഭരണങ്ങൾ എടുത്തുകൊണ്ട് ചോദിച്ചു .
” ആ സമയത് മാത്രം ഇട്ടാൽ മതി ഒരു കല്യാണ പെണ്ണിന്റെ പോലെ ആകട്ടെ എന്ന് കരുതി വാങ്ങിയെന്ന് ഉള്ളു , നീ നിന്റെ മലൈറ്റിട്ട പിന്നെ വേണമെകിൽ ഇടാം” ഹരി പറഞ്ഞു .
അവൾ കബോർഡിൽ നിന്നും എടുത്ത് വെച്ച ആഭരണ പെട്ടിയിൽ നിന്നും നെക്‌ലേസും മാലയും എടുത്തു ധരിച്ചു. പിന്നെ ഹരി കൊണ്ടുവന്ന ഇമിറ്റേഷൻ ആഭരണത്തിൽ നിന്നും വീതികൂടിയ ഒരു മാല മാത്രം എടുത്തു കഴുത്തിൽ വച്ച് നോക്കി,നന്നെന്നു തോന്നിയപ്പോൾ ഹരി അതിന്റെ ചരട് പിന്നിൽ കഴുത്തിൽ കെട്ടി . പിന്നെ അരപ്പട്ട എടുത്തു അറയിൽ വച്ച് അവൻ തന്നെ പിന്നിൽ കെട്ടികൊടുത്തു.