” ഇപ്പൊ കല്യാണങ്ങൾക്ക് മുഴുവൻ പ്ലാസ്റ്റിക് മാലയാണല്ലോ” റാഫി പറഞ്ഞു
” അതെ പക്ഷെ ഇവിടെ അത്രേം നല്ലതൊന്നും കിട്ടാനില്ല ” ഹരി പറഞ്ഞു
” അത് സാരമില്ല , ഇത് ധാരാളമാണ്, പിന്നെ ഒരു കാര്യം ചോദിക്കട്ടെ , താലി വേണ്ട എന്നാ അവൾ പറഞ്ഞത് , എനിക്ക് താലി ഇടീക്കാൻ ആഗ്രഹമുണ്ടാരുന്നു അതുകൊണ്ട് ഞാൻ ഒരു സ്വർണ മാല കൊണ്ടുവന്നു താലി ക്ക് പകരം അത് ഇടുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ ” റാഫി പരുങ്ങലോടെ ചോദിച്ചു
” ഡാ താലിക്ക് പോലും എനിക്ക് പ്രോബ്ലം ഇല്ലെന്നു അന്നേ ഞാൻ പറഞ്ഞതല്ലേ , ഇൻഫാക്ട് താലി ചരടിൽ ആണ് കെട്ടുന്നത് ഞങ്ങൾ , താലി കെട്ടിയാലും മാലയും ഇടണം അങ്ങനെ ആണ് , നീ മാല കൊണ്ട് വരും എന്ന് കരുതി ഞാൻ വാങ്ങിയിട്ടില്ലാരുന്നു , കൊണ്ടുവന്നില്ലേൽ മോശമായേനെ ” ചിരിയോടെ ഹരി പറഞ്ഞത് കേട്ടപ്പോൾ റാഫിക്കും സമാധാനം ആയി.
” അത് പോലെ ഒരു സെറ്റ് സാരികൂടി ഞാൻ കൊണ്ടുവന്നു, പുടവ കൊടുപ്പ് എന്നാണല്ലോ ഞങ്ങടെ നാട്ടിലൊക്കെ കല്യാണത്തിന്റെ വേറെ പേര് തന്നെ ” റാഫി കയ്യിലെ കവർ കാണിച്ചുകൊണ്ട് പറഞ്ഞു .
” സത്യത്തിൽ അത് ഞാൻ വിട്ടു പോയിരുന്നു.” ഹരി പറഞ്ഞു “മണവാട്ടിയെ വിളിക്കണോ ദ്രിതിയായോ ” റാഫിയുടെ കണ്ണുകൾ അവളെ പരത്തുന്നതുപോലെ തോന്നിയപ്പോൾ ഹരി ചോദിച്ചു . അത് കേട്ട് റാഫി ഒന്ന് പുഞ്ചിരിച്ചു.
ഹരി എഴുന്നേറ്റ് നിലവിളക്ക് തിരിയിട്ട് കത്തിച്ചു വച്ചു. അതിനു മുന്നിലായി രണ്ടാൾക്ക് ഇരിക്കാൻ പാകത്തിന് മുന്നേ എടുത്തു വച്ചിരുന്ന പ്ലാസ്റ്റിക് പായ മടക്കിയിട്ടിട്ട് അതിനു മുകളിൽ വെളുത്ത തുണി വിരിച്ചു , റാഫിയോട് വലത് ഭാഗത്തായി ഇരിക്കാൻ പറഞ്ഞിട്ട് വധുവിനെ വിളിക്കാനായി ബെഡ് റൂമിലേക്ക് പോയി. അപ്പോളേക്കും റാഫി ഹരി പറഞ്ഞത് പോലെ വെളുത്ത ഇരിപ്പാടത്തിന്റെ വലതു ഭഗതയോ ചമ്രം പിടഞ്ഞിരുന്നിട്ട് തല തിരിച്ചു ബെഡ്റൂമിന്റെ വാതിൽക്കലേക്ക് തന്റെ നവ വധുവിനെ കാത്തിരിക്കുന്ന നവ വരന്റെ ആകാംഷയോടെ നോക്കി.