അഞ്ജു അവിടെ നിന്ന് പൂള് ആകെ ഒന്ന് നോക്കി . മുന്നേ ചില സംഘടനകളുടെ ആഘോഷങ്ങൾക്കായി പൂളിൽ പോയിട്ടുണ്ടെങ്കിലും ഇത് കുറച്ചു കൂടി സൗകര്യം ഉണ്ടെന്നു അവൾക്ക് തോന്നി. പുൽത്തകിടി പോലെ തോന്നിക്കുന്ന പച്ച കാർപെറ് ഇട്ടിരിക്കുന്ന നീണ്ട മുറ്റം . അവിടെ വോളിബാൾ കളിക്കാനായി നെറ്റ് ഇട്ടിട്ടുണ്ട് . ഒരു സൈഡിലായി കുട്ടികൾക്കായി രണ്ടു ഊഞ്ഞാലുകൾ ഒപ്പം കുട്ടികൾക്കായി ഉള്ള സീസോ , മറ്റൊരു സൈഡിൽ ബാർബിക്യൂ ഉണ്ടാക്കാനുള്ള സാമാന്യം വലിയ ഇരുമ്പ് ഗ്രിൽ , അതിനു താഴെ ഒരു ചാക്കിൽ ചാർക്കോൾ വച്ചിരിക്കുന്നു . നല്ല നീണ്ട വൃത്തിയുള്ള സ്വിമ്മിങ് പൂള് ഒപ്പം ചേർന്ന് കുട്ടികൾക്കുള്ള ചെറിയ പൂള് , ചെറിയ പൂളിലേക്ക് നീട്ടിയ ഒരു സ്ലൈഡ് , കുട്ടികൾക്ക് അതിൽ കയറി വെള്ളത്തിലേക്ക് നിരങ്ങി ഇറങ്ങാൻ രസമായിയ്ക്കും എന്ന് അവൾ മനസ്സിലോർത്തു.പൂളിന് ചുറ്റുമായി നാലഞ്ച് ബീച്ച് ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. നല്ല രീതിയിൽ ലൈറ്റുകൾ ഉള്ള മതിലുകൾ ആകെ നല്ല ആംബിയൻസ് .
അവൾ മുറ്റം വീക്ഷിക്കുമ്പോൾ ഹരിയും റാഫിയും സാധങ്ങൾ അടങ്ങിയ ബോക്സുകൾ കിച്ചണിലേക്ക് കൊണ്ടുപോയി. റാഫി ഗ്രിൽ ചെയ്യാൻ പാകത്തിൽ മസാല പുരട്ടിയ ചിക്കനും ബീഫും ദോശമാവും ഒരു ട്രേ മുട്ടയും , കുറച്ചു പാക്കറ്റ് കപ്പയും ഫ്രഡ്ജിലേക്ക് വച്ചു. കുബ്ബൂസും ഉള്ളിയും മുളകും മറ്റു അനുസാരികളും കിച്ചണിൽ ഉണ്ടായ ഷെൽഫിലേക്ക് വച്ചു.
അടുത്ത ബോക്സിൽ നിന്നും ഒരു കേസ് ബിയറും സോഡകളും എടുത്തു ഫ്രിഡ്ജിൽ വച്ചു .രണ്ടു ഫുൾ ബോട്ടിൽ വിസ്കി എടുത്തു ഷെൽഫിൽ വച്ചു .