കുറച്ചു മുന്നോട്ട് പോയപ്പോൾ ഒരു പഴയ വീട് കാണാൻ ആയി.
പെട്ടെന്ന് എന്റെ നെഞ്ചിടിപ്പ് കൂടി ഇവിടെക്ക് ആണോ ഇവളെന്നെ കൂട്ടിക്കൊണ്ടു വരുന്നത് എന്താണ് ഉദ്ദേശം.
വീട്ടിലേക്കുള്ള വഴി എത്തിയിട്ടും അവൾ അങ്ങോട്ട് തിരിയാതെ നേരെ തന്നെ നടന്നു.
ഞാൻ ഉദ്ദേശിച്ചത് അല്ല ഛെ…
ഞാനും മനസ്സിൽ സ്വയം ചമ്മി.
ആ വീട്ടിലേക്കുള്ള വഴിയാണ് ആ ഇടവഴി അവിടുന്ന് കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വഴിയില്ല പക്ഷേ ചെറുതായി പുല്ല് ഉള്ള ഒരു പറമ്പ് കഴിയുമ്പോൾ
ഏകദേശം ഒരാൾ പൊക്കത്തിലുള്ള കുറ്റിച്ചെടികൾ ഒക്കെ ഉണ്ട് കുറ്റിച്ചെടികൾക്ക് സൈഡിലൂടെ അവളെന്റെ കൈയും പിടിച്ചു കൊണ്ട് നടന്നു മുന്നോട്ട് എത്തിയപ്പോൾ ചെടികൾക്കിടയിൽ ചെറിയൊരു വഴി കണ്ടു ഇവൾ സ്വയം ഉണ്ടാക്കിയതാവണം ഞാൻ മനസ്സിൽ വിചാരിച്ചു.
അതിനുള്ളിലേക്ക് പ്രവേശിച്ചു
കാർത്തു നീ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
വെയിറ്റ് മാൻ ഒന്ന് ക്ഷമിക്കൂ….
അവൾ പറഞ്ഞു.
ചെടികൾക്കിടയിലൂടെ കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ ചെറിയൊരു അരുവി പാറക്കെട്ടുകളും ഒക്കെയായി ഭംഗിയുള്ള ഒരു പ്രദേശം ഇവയോട് ചേർന്ന് ഒരു മരം ചരിഞ്ഞു വളർന്നു കിടപ്പുണ്ട്.
ശരിക്കും വിജനമായ ഒരു പ്രദേശം പെട്ടെന്ന് ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രദേശം
അരുവി ഒഴുകുന്ന ശബ്ദം മാത്രം കേൾക്കാം.
ഞങ്ങൾ നിൽക്കുന്ന സ്ഥലം കുറച്ച് പാറ ഒക്കെ ഉള്ളതുകൊണ്ട് ഇവിടെ പുൽച്ചെടികൾ ഒന്നുമില്ല എന്നാൽ കുറച്ച് അകലെയായി ചുറ്റിലും നിറയെ പുൽച്ചെടികൾ വളർന്നു കിടക്കുകയാണ്. അരുവിയുടെ മറ്റേ കരയിലും ഇതുപോലെതന്നെ പുൽച്ചെടികൾ തന്നെ ആണ്.