ഒരിക്കൽക്കൂടി 2 [നിഖിലൻ]

Posted by

നടന്നുപോകുന്ന ശ്രുതിയെ ഞാൻ ഒന്ന് നോക്കി

മെലിഞ്ഞ ശരീരമാണ് അവൾക്ക് ഇരുണ്ട നിറവും നല്ല മുടിയും ഉണ്ട്.

 

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാനും ജ്യോതി ചേച്ചിയും മോട്ടോർ പുരയുടെ ഉള്ളിലേക്ക് കയറി.

 

ഇതിനെ മോട്ടോർ പുര എന്ന് മാത്രം പറയാൻ പറ്റില്ല.

 

ഒരു മുറിയുടെ വലുപ്പമുണ്ട് ഒരു മേശയും കസേരയും ഉണ്ട് സൈഡിൽ ഒരു ബഞ്ചും പിന്നെ ഒരു അലമാരയും.

 

ഇവിടെ നിന്നുള്ള തേയില എല്ലാം തൊട്ടപ്പുറത്തുള്ള ഫാക്ടറിയിലേക്ക് ആണ് കൊണ്ടുപോകുന്നത്.

 

അതിന്റെയൊക്കെ കണക്കും കാര്യങ്ങളും എല്ലാം നോക്കുന്നത് ജ്യോതി ചേച്ചിയാണ്.

 

അപ്പം അതുമായി ബന്ധപ്പെട്ട് ജോലികൾ ചെയ്യാൻ കൂടിയാണ് ഈ മോട്ടോർ പുര.

ഇനി അങ്ങനെ പറയാൻ പറ്റില്ല ഓഫീസ്🤣.

 

ചേച്ചി പോയി മൂലയിലുള്ള കസേരയിൽ പോയിരുന്നു മേശയിൽ ഉള്ള ബുക്കിൽ എന്തോ എഴുതാൻ തുടങ്ങി.

 

 

ഞാൻ അവരുടെ വശത്തുള്ള കസേരയിൽ പോയിരുന്നു കൊണ്ട് ചോദിച്ചു.

 

മാനേജർ മാഡം എന്താണ് എഴുതുന്നത്?

 

അവർ ചിരിച്ചുകൊണ്ട്

നേരത്തെ ഞാൻ കൊച്ചുമുതലാളി എന്ന് വിളിച്ചതിനുള്ള ചെറിയ പ്രതികാരം അല്ലേ

 

അല്ല ഞാൻ കാര്യമായിട്ട് വിളിച്ചതാ ഇവിടത്തെ കണക്കും കാര്യങ്ങളൊക്കെ നോക്കുന്നത് ചേച്ചി ആണെന്ന് ഇന്നലെ കാർത്തിക പറഞ്ഞു.

 

ഇന്ന് ജോലിക്ക് വന്ന ആൾക്കാരുടെ പേരാണ് പിന്നെ ബാക്കി കുറച്ച് കണക്കും കാര്യങ്ങളുമൊക്കെയുണ്ട് എല്ലാം ഞാൻ പയ്യെ പഠിപ്പിക്കാം.

 

ശരി മേടം ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.

 

പിന്നെ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *