ഞാനൊരു ഫിലോസഫി പോലെ പറഞ്ഞു.
ഉവ്വോ….?
അവൾ കളിയാക്കുന്നത് പോലെ ചോദിച്ചു.
എനിക്കാണെങ്കിൽ ഈ ഒറ്റയ്ക്കിരിക്കുന്ന പരിപാടി തീരെ ഇഷ്ടമല്ല എപ്പോഴും ആരോടെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണം. എനിക്കാണെങ്കിൽ സഹോദരങ്ങളുമില്ല
വീട്ടിലാണെങ്കിൽ ഞാൻ അടുക്കളയിൽ തന്നെയായിരിക്കും അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കും
ഇടയ്ക്ക് പിന്നെ കൂട്ടുകാരുടെ വീട്ടിൽ പോകും.
പിന്നെ ഇയാൾ വരുന്നത് പറഞ്ഞപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ നല്ല സന്തോഷമായി കേട്ടോ ചുമ്മാ മിണ്ടിയും പറഞ്ഞിരിക്കാൻ ഒരു ആളാകുമല്ലോ….
ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
കുറച്ചു കഴിഞ്ഞാൽ ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ പോകും അവൾക്ക് സുഖമില്ല രണ്ടുദിവസമായി ട്യൂഷനു വന്നിട്ടില്ല നോട്സ് ഒക്കെ ഒന്ന് കൊണ്ടു കൊടുക്കാൻ പറഞ്ഞു നന്ദുവിന് വേണമെങ്കിൽ എന്റെ കൂടെ വരാം.
അതിനെന്താ വരാലോ എനിക്ക് നാട് ഒകെ ഒന്ന് കാണാമല്ലോ..
ആണോ എന്ന നമുക്ക് ഇപ്പോൾ തന്നെ പോകാം ഞാനൊന്ന് ഡ്രസ്സ് മാറ്റിയിട്ട് വരാം
അതും പറഞ്ഞു അവൾ അകത്തേക്ക് പോയി.
************
ഗേറ്റ് കടന്ന ഞങ്ങൾ മുന്നോട്ടു നടന്നു
ഇളം നീല കളറിലുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.
രണ്ടുവശങ്ങളിലും ചെങ്കല്ലിന്റെ മതിലുള്ള ചെമ്മൺ പാതയിലൂടെ ഞങ്ങൾ നടന്നു.
കുറേ ദൂരം ഉണ്ടോ ഫ്രണ്ടിന്റെ വീട്ടിലേക്ക്?
ഇല്ല നന്ദു ഒരു 15 മിനിറ്റ് നടക്കാനുണ്ടാകും
ഞങ്ങൾ പോകുന്ന വഴിയിലാണ് ജ്യോതി ചേച്ചിയുടെ വീട്