ഞാൻ അവിടെ കണ്ട ഒരു പാറക്കല്ല് കയറി ഇരുന്നുകൊണ്ട്
അവിടുത്തെ കാഴ്ചകൾ ഒക്കെ ഒന്ന് ആസ്വദിച്ചു.
കൊയ്ത്ത് കഴിഞ്ഞ പാടം വറ്റി വരണ്ടു കിടക്കുന്നു.
പാടത്തിന്റെ അങ്ങേക്കരയിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു.
ഞാൻ അവർ കളിക്കുന്നത് നോക്കിയിരുന്നു.
നന്ദു…..
അവൾ വിളിച്ചു
മം…
പോകാം…
ഞാൻ എഴുന്നേറ്റു അവളുടെ കൂടെ നടന്നു.
എങ്ങനെയുണ്ട് കൂട്ടുകാരിക്ക്?
പനി കുറഞ്ഞിട്ടുണ്ട് നാളെ ചിലപ്പോൾ ട്യൂഷനു വരും.
നന്ദുവിന്റെ ഫോൺ അച്ഛൻ വാങ്ങി തന്നതാണോ?
ഒരാഴ്ച ആയതേയുള്ളൂ എന്റെ ബർത്ത്ഡേക്ക് അച്ഛൻ തന്ന ഗിഫ്റ്റ് ആണ്.
എനിക്കും ഒരെണ്ണം വാങ്ങിത്തരാൻ അച്ഛനോട് പറയുന്നുണ്ട് എവിടെ ആര് കേൾക്കാൻ.
അവൾ നിരാശയോടെ പറഞ്ഞു..
നിന്റെ ഫോൺ ഏതാ മോഡൽ?
Samsaung j2
നന്ദു…
അവൾ വിളിച്ചു
ആടോ പറ
എന്റെ ഫോട്ടോ എടുക്കാമോ?
അതിനെന്താ എടുക്കലോ
സന്തോഷത്തോടെ റോഡ് സൈഡിൽ നിന്ന് പോസ് ചെയ്തു.
അവൾ പറയുന്നത് പോലെയൊക്കെ ഞാൻ ഫോട്ടോ എടുത്തു കാണിച്ചു.
ചിലതൊന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല മാറ്റി വേറെയെടുക്കാൻ പറഞ്ഞു.
ഞാൻ അവൾക്ക് ഇഷ്ടപ്പെട്ടതുപോലെ അവൾ അവൾ പറയുന്നതുപോലെ ഫോട്ടോ എടുത്തു.
അവസാനം ഞങ്ങൾ വീട്ടിലേക്ക് നടന്നു.
അവൾ ഫോണിൽ എടുത്ത ഫോട്ടോ നോക്കിക്കൊണ്ട് എന്റെ പിന്നാലെ വന്നു.
നന്ദു…..