അവൾ പിന്നിൽ നിന്നും വിളിച്ചു
മം…
നിനക്ക് ഡിഗ്രി ഇവിടെ ചെയ്തൂടെ?
എന്തെ?..
ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു
അല്ല ഞാൻ ഇവിടെ ഒറ്റക് അല്ലെ എനിക്ക് ഒരു കൂട്ടാവില്ലേ?
അവൾ പറഞ്ഞു
അത് അമ്മ സമ്മതിക്കാൻ ചാൻസ് ഇല്ലെടോ ഞാൻ ഒരാൾ അല്ലെ ഉള്ളു.
എന്നാൽ അമ്മയോടും കൂടി ഇവിടെ വന്നു നില്കാൻ പറ
നല്ല കാര്യം ആയി അമ്മ അച്ഛനെയും ഒറ്റക്കിട്ട് ഇവിടെ വന്നു നിൽക്കാനോ.
നിനക്ക് ഇത് എന്ത് പറ്റി?
നന്ദു എനിക്ക് എന്തോ നീ നല്ല ഒരു സുഹൃത്ത് ആയിട്ട് തോന്നുന്നു.
നീ ഇന്നലെ വന്നതേയുള്ളൂ ശരിയാണ് പക്ഷേ നിന്നോട് സംസാരിക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ് നീ നല്ലൊരു ലിസണർ ആണ് ഞാനുമായി വളരെ പെട്ടെന്ന് കൂട്ടായി.
ഞാൻ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവളെത്തന്നെ നോക്കി നിന്നു.
അവൾ തുടർന്നു
നിനക്ക് ഇവിടെ നിന്നൂടെ? ഞാൻ വേണമെങ്കിൽ എന്റെ അച്ഛനോട് പറഞ്ഞു നിന്റെ വീട്ടുകാരോട് സംസാരിക്കാം.
അവൾ പ്രതീക്ഷയോടെ ചോദിച്ചു.
അതൊന്നും ശരിയാവില്ല അമ്മ സമ്മതിക്കില്ല
പിന്നെ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയല്ല.
അങ്ങനെയൊന്നുമില്ല നന്ദു.
ഇന്നലെ നീ വന്നപ്പോൾ മുതൽ ഇതാ ഈ നിമിഷം വരെ ഞാൻ എത്ര ഹാപ്പി ആണെന്ന് അറിയാമോ?
എനിക്ക് ആരൊക്കെയോ ഉള്ളതുപോലെ ഒരു തോന്നലാണ് ഇപ്പോൾ.
അവൾ അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും എനിക്ക് ഇവിടെ നിൽക്കാൻ താല്പര്യമുണ്ടായിരുന്നില്ല
ഒന്നാമത് അമ്മയ്ക്കും അച്ഛനും ഞാൻ ഒരാളെ ഉള്ളൂ പിന്നെ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് ശരിയല്ല എന്ന തോന്നലും.