അവർ ചിരിച്ചുകൊണ്ട് എന്താ നന്ദു രാവിലെ തന്നെ.
രാവിലെ വന്നാലല്ലേ ഇവിടെ ആരൊക്കെയുണ്ട് എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ പറ്റൂ.
ഞാൻ അത് പറഞ്ഞപ്പോൾ അവർ ചെറുതായി ഒന്ന് ഞെട്ടിയോ എന്ന് എനിക്ക് തോന്നി.
ആ നേരത്തെ വന്നത് നന്നായി നമ്മുടെ ജോലിക്കാരൊക്കെ കാണാലോ ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ……
അതും പറഞ്ഞവർ പുറത്തേക്ക് ഇറങ്ങി ജോലിക്കാരെ എല്ലാം വിളിച്ചു..
തേയില നുള്ളി കൊണ്ടിരുന്നവരെല്ലാം പണി നിർത്തിവെച്ചുകൊണ്ട് മോട്ടോർ പുരയിലേക്ക് വന്നു.
എല്ലാവരും ഞാൻ ആരാണെന്ന് മനസ്സിലാകാതെ അമ്പരപ്പോടെ എന്നെ നോക്കി.
ജ്യോതി അവരോടായി പറഞ്ഞു.
ഇത് നമ്മുടെ രവിയേട്ടന്റെ മോനാണ് നിങ്ങളുടെ എല്ലാം മുതലാളി.
അതും പറഞ്ഞ് അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു.
പിന്നെ ഓരോരുത്തരെയായി പേര് പറഞ്ഞ് പരിചയപ്പെട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു.
അവസാനം വന്നു പരിചയപ്പെട്ടത് ശ്രുതി എന്ന് പേരുള്ള പെൺകുട്ടിയായിരുന്നു.
അവൾ മഴക്കോട്ട് ഒന്നും ധരിച്ചിട്ടുണ്ടായിരുന്നില്ല തലയിൽ ഒരു പ്ലാസ്റ്റിക്കിന്റെ വട്ടത്തിലുള്ള തൊപ്പി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവൾ പേര് പറഞ്ഞു കഴിഞ്ഞപ്പോൾ ജ്യോതി ചേച്ചി അവളോട് പറഞ്ഞു
ശ്രുതി നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ ഇവനെ ആലോചിച്ചാലോ….?
ഒന്നുപോ ചേച്ചി കളിയാക്കാതെ എന്ന് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു..
ചേച്ചി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല