This is my heaven
രണ്ട് കൈയും അരക്ക് കൊടുത്തുകൊണ്ട് അവൾ എന്നെ നോക്കി അഭിമാനത്തോടെ പറഞ്ഞു
വെൽക്കം ടു മൈ ഹെവൻ ഡിയർ
കൈകൊണ്ട് പ്രത്യേക ആംഗ്യം കാണിച്ച് എന്നെ അങ്ങോട്ട് ക്ഷണിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കൂടെ നടന്നു.
അവൾ അരുവിയുടെ കരയിലുള്ള മരത്തിൽ പോയിരുന്നു.
ഇവിടെയാണ് ഞാനും സ്വപ്നയും എപ്പോഴും വന്നിരിക്കാറുള്ളത് എക്സാം ടൈമിൽ ഞങ്ങൾ പഠിക്കുന്നതും ഇവിടെ തന്നെ.
ഞാൻ അവളുടെ അടുത്ത് പോയിരുന്നു.
ഇത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു കാർത്തു.
ഇവിടെ ഇങ്ങനെ ഒരു സ്ഥലം ഉണ്ടാവൂoന്ന് ഞാൻ വിചാരിച്ചതേയില്ല.
നല്ല ഭംഗിയുള്ള സ്ഥലം പോരാത്തതിന് നല്ല പ്രൈവസിയും.
നീ ഇത് എങ്ങനെ കണ്ടുപിടിച്ചു?
അതോ അത് കുറെ മുന്നേ ആണ് നമ്മൾ ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ചെറിയ ഓടിട്ട വീട് കണ്ടില്ലേ
ആ കണ്ടു
അവിടെ മുൻപ് ഒരു അമ്മൂമ്മ താമസിച്ചിരുന്നു അവർക്ക് ഒരു പശു ഉണ്ടായിരുന്നു ഞാനെന്നും വൈകുന്നേരം അവിടെ പാലു വാങ്ങാൻ വരുമായിരുന്നു
ആ അമ്മൂമ്മ പശുവിനെ തീറ്റിക്കുന്ന സ്ഥലായിരുന്നു ഇതൊക്കെ. അമ്മൂമ്മയുടെ കൂടെ പശുവിനെ തീറ്റി ഞാനും ഇങ്ങോട്ടൊക്കെ വരുമായിരുന്നു അങ്ങനെയാണ് ഞാൻ ഈ സ്ഥലം ആദ്യമായി കാണുന്നത്.
അമ്മൂമ്മയുടെ കൂടെ ആദ്യമൊക്കെ ഞാൻ ഇവിടെ വന്നിരിക്കാറുണ്ടായിരുന്നു പിന്നീട് അമ്മൂമ്മ മരിച്ചപ്പോൾ ഒറ്റയ്ക്ക് ഇങ്ങോട്ട് വരാൻ പേടിയായിരുന്നു.
ഒരു ദിവസം ഞാൻ സ്വപ്നയോട് ഈ സ്ഥലത്തെപ്പറ്റി പറഞ്ഞപ്പോൾ അവൾ നിർബന്ധം പിടിച്ചു ഈ സ്ഥലം കാണണമെന്ന് അവളെയും കൂട്ടിയിട്ട് ഒരു ദിവസം ഇവിടെ വന്നു പിന്നീട് ഇത് ഞങ്ങളുടെ ഫേവറേറ്റ് പ്ലേസ് ആയി ഞങ്ങളുടെ മാത്രം.