ഇപ്പൊ എന്തിനാ എനിക്ക് സ്ഥലം കാണിച്ചു തന്നത്?
അത് നീ എന്റെ ഫേവറേറ്റ് പേഴ്സൺ ആയതുകൊണ്ട്.
അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരുടെ വലത്തേ കയ്യിൽ ഒന്നു മുറുകെപ്പിടിച്ചു.
അപ്പോൾ അവൾ അവളുടെ ഇടത്തെ കയ്യിലെടുത്ത് എന്റെ കൈയുടെ മുകളിൽ വച്ചു.
നിനക്ക് നീന്താൻ അറിയാമോ നന്ദു?
അറിയാം…
എനിക്കും അറിയാം പക്ഷെ വെള്ളത്തിൽ ഇറങ്ങിയാൽ അമ്മ വഴക്ക് പറയും.
അമ്മ അറിയാതെ എനിക്ക് നീന്തണം എന്ന് ഉണ്ട് പക്ഷേ എന്ത് ചെയ്യാൻ ഇവിടുന്ന് നേരെ ചെല്ലേണ്ടത് വീട്ടിലേക്കല്ലേ.
നമുക്ക് പോയാലോ നന്ദു?
7 മണി ആകാൻ ആയി അമ്മ അന്വേഷിക്കും
സത്യം പറഞ്ഞാൽ എനിക്ക് പോകാൻ തോന്നുന്നില്ല നിന്റെ കൂടെ ഇവിടെ ഇരിക്കാൻ ആണ് ഇഷ്ടം.
നീ എഴുന്നേൽക്കാൻ വൈകിട്ടല്ലേ അല്ലെങ്കിൽ നമുക്ക് കുറച്ചു നേരം കൂടി കിട്ടുമായിരുന്നു.
എന്നാൽ നാളെ നമുക്ക് കുറച്ച് നേരത്തെ വരാം നന്ദു
നി എന്നെ നേരത്തെ വിളിക്ക്.
നമുക്ക് പോയാലോ.
പോകാം കാർത്തു.
ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടന്നു.
തിരിച്ചു പോകുമ്പോഴും ഞങ്ങൾ കുറെ സംസാരിച്ചു
ഇടയിലെ അകലം കുറഞ്ഞു കുറഞ്ഞു വന്നു.
************
എൻ ജീവനെ എങ്ങാണു നീ…….
ഉച്ചഭക്ഷണത്തിനുശേഷം എന്റെ ഫോണിൽ പാട്ടു വെച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു ഞാൻ.
അപ്പോഴാണ് സുമിത്രേച്ചി മുറിയിലേക് വന്നത്.
നന്ദു….
അവരു വിളിച്ചു.
ഞാൻ കണ്ണ് തുറന്നു എണീറ്റിരുന്നു