ഹായ്, ശ്രുതി എങ്ങോട്ടാ?
കടയിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം.
നന്ദുവോ?
ഞങ്ങടെ വണ്ടി വർക്ക് ഷോപ്പിൽ ഉണ്ട് അത് എടുക്കാൻ പോവുകയാണ്.
എന്നാ ഒരുമിച്ചു പോകാലോ വർക്ക്ഷോപ്പിന്റെ അടുത്ത് തന്നെയാണ് എനിക്ക് പോകാനുള്ള കടയും
ഞങ്ങൾ ഒരുമിച്ച് നടന്നു.
ശ്രുതിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ഞാൻ ചോദിച്ചു
വീട്ടിൽ ഞാനും അമ്മയും
അച്ഛൻ?
മരിച്ചുപോയി . ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു പിന്നെ അമ്മയാണ് എന്നെ നോക്കിയത് ഞാനും അമ്മയും മാത്രമേ ഉള്ളൂ.
നന്ദുവിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?
അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടു നടന്നു.
മെയിൻ റോഡിൽ എത്തിയപ്പോൾ അവൾ എനിക്ക് വർക്ഷോപ്പ് കാണിച്ചുതന്നു.
അപ്പോഴാണ് ബസ്റ്റോപ്പിൽ ഞാൻ അന്ന് വന്ന ബസ് വന്നു നിന്നത്
ബസ്സിൽ നിന്നും എന്നെ അന്ന് പിടിച്ചു തള്ളിയ കണ്ടക്ടർ പുറത്തിറങ്ങി
വേഗം ഇറങ്ങു അയാൾ യാത്രക്കാരോട് പറയുകയാണ്
ശേഷം വേഗത്തിൽ തന്നെ ബസ് എടുത്തു പോയി ബസ്സിൽ ഓടി കയറി അപ്പോഴാണ് നടന്നു വരുന്ന എന്നെയും ശ്രുതിയെയും അയാൾ കണ്ടത് ശ്രുതിയെ നോക്കി അയാൾ ഒരു വഷളൻ ചിരി ചിരിച്ചു.
വൃത്തികെട്ടവൻ
ശ്രുതി താഴോട്ട് നോക്കിക്കൊണ്ട് പുച്ഛത്തോടെ പറഞ്ഞു.
അവൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചോദിച്ചു എന്തുപറ്റി ശ്രുതി?
അയാൾ ആ കണ്ടക്ടർ ഒരു വൃത്തികെട്ടവൻ ആണ് സ്ത്രീകളോടൊക്കെ വളരെ മോശമായിട്ടാണ് പെരുമാറുന്നത് നമ്മൾ ബസ്സിൽ കയറിയാൽ തട്ടലും മുട്ടലും ഹോ സഹിക്കാൻ വയ്യ കള്ളും കഞ്ചാവും എല്ലാ തോന്നിവാസവും ഉണ്ട്. ഒരിക്കൽ നമ്മുടെ തോട്ടത്തിൽ വന്നിട്ട് രജനി ചേച്ചിയോട് മോശമായിട്ട് പെരുമാറി അന്ന് അവൻ നന്നായി കുടിച്ചിട്ട് ഉണ്ടായിരുന്നു ബസിൽ വച്ച് ചേച്ചിയോട് എന്തോ അപമര്യാദയായി പെരുമാറിയപ്പോൾ ചേച്ചി അവനെ വഴക്ക് പറഞ്ഞതായിരുന്നു കാരണം അന്ന് വലിയ പ്രശ്നമായപ്പോൾ വിശ്വേട്ടൻ ഇറങ്ങിവന്നു ചേട്ടന്റെ കയ്യിൽ നിന്നും രണ്ടെണ്ണം കിട്ടിയപ്പോഴാണ് അവൻ പോയത് അതിനുശേഷം തോട്ടത്തിലേക്ക് ഒന്നും വന്നിട്ടില്ല.