കുറച്ചുദിവസം മുന്നേ വേറൊരു സംഭവം കൂടി ഉണ്ടായി
ഞാനെന്റെ അമ്മയുടെ അനിയത്തിയുടെ കൂടെ ടൗണിലേക് പോവുകയായിരുന്നു ഞാനും കുഞ്ഞമ്മയും കുഞ്ഞമ്മയുടെ വീട്ടിൽ നിന്നാണ് ബസ്സ് കയറിയത്.
ബസ്സിൽ സാമാന്യം തിരക്കുണ്ടായിരുന്നു ഞാനും കുഞ്ഞമ്മയും സീറ്റിൽ ഇരിക്കുകയായിരുന്നു.
അപ്പോൾ ബസ്സിൽ നിന്നിരുന്നു ഒരു ചേച്ചിയുടെ പിൻഭാഗത്ത് അയാൾ പിടിക്കുകയും ചേച്ചി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് പിന്നിൽ നിന്ന ഒരു പയ്യനെ ആണ് ആളുകൾക്കിടയിലൂടെ അവന്റെ മുഖം ഞാൻ കണ്ടില്ല പക്ഷേ ചേച്ചി അവനെ തെറ്റിദ്ധരിച്ചു അവനെ വഴക്ക് പറയുകയും ചെയ്തു എന്നാൽ നാറി കണ്ടക്ടർ അവനെ പിടിച്ചു പുറത്തേക്ക് തള്ളുകയും വഴക്ക് പറയുകയും ചെയ്തു.
പാവം പയ്യൻ നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു
ദേ ബസ്റ്റോപ്പിൽ ആണ് അവൻ അന്ന് ഇറങ്ങിയത് പാവം…
അവൾ കുറച്ച് സങ്കടത്തോടെ പറഞ്ഞു.
ആരാണാവോ പയ്യൻ?
ഞാൻ തന്നെ
ഞാൻ തലകുനിച്ചു നിന്നുകൊണ്ട് പറഞ്ഞു.
ങേ….. നീയോ?
കുറച്ച് അതിശയത്തോടെ ചോദിച്ചു
അതേ ഞാൻ തന്നെ അന്നായിരുന്നു ഞാൻ ഇവിടത്തേക്ക് വന്നത് അന്ന് തന്നെ നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു ആ നാറി കാരണം
അപ്പോൾ അവൻ തന്നെ ആയിരുന്നില്ലേ ആ ചേച്ചിയെ ഉപദ്രവിച്ചത് പട്ടി….
ഞാൻ പല്ലുകടിച്ചു
നീ ആയിരുന്നല്ലേ നന്ദു അത് ഞാൻ അറിഞ്ഞില്ല… സാരമില്ലടാ അവനു ദൈവം കൊടുത്തോളും….
ശരിയടി ഞാൻ വർക്ഷോപ്പിലേക്ക് ചെല്ലട്ടെ പിന്നെ കാണാം
ഓക്കേ ടാ