പെട്ടെന്ന് അവൾ ചിരിക്കാൻ തുടങ്ങി……
ഞാൻ ആകെ കൺഫ്യൂഷനിൽ ആയി
ഡാ ഇത്രയേ ഉള്ളൂ നീ നീയൊരു നിഷ്ക്കു ആണല്ലോ???
അവൾ എന്റെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.
പേടിച്ചുപോയോ എന്റെ നന്ദൂട്ടൻ.
അവന്റെ ഒരു സോറി
സോറി പറയാൻ മാത്രം നീ എന്ത് തെറ്റാണ് ചെയ്തത് എനിക്ക് ചായയും കൊണ്ട് വന്നതല്ലേ ഞാൻ ബാത്റൂമിൽ ആണെന്ന് നീ അറിയില്ലല്ലോ അപ്പൊ പിന്നെ എന്റെ നന്ദു സോറി ഒന്നും പറയണ്ട കേട്ടോ.
മ്മ്മ് ….
ഞാൻ മൂളി.
ഇന്ന് രാവിലെ എന്നെ വന്ന് വിളിച്ചുണർത്തിയത് നീയല്ലേ
അപ്പൊ പിന്നെ നിനക്ക് എന്റെ മുറിയിൽ വരാൻ എന്റെ സമ്മതത്തിന്റെ ആവശ്യമുണ്ടോ നീ തെറ്റായിട്ട് ഒന്നും ചെയ്യില്ല എന്ന് എനിക്കറിയാം അതുകൊണ്ടാണ് ഞാൻ നിന്നോട് എന്നെ വന്ന് വിളിക്കാൻ പറഞ്ഞത്..
ഞാൻ അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നു.
ഞാൻ വിചാരിച്ചു നിനക്ക് കുറച്ചു കൂടി ധൈര്യമൊക്കെ ഉണ്ടെന്ന് നീ ഒരു പാവത്താനാണല്ലോ?
ധൈര്യമൊക്കെയുണ്ട് പക്ഷേ ഞാൻ തെറ്റ് ചെയ്തു എന്നൊരു തോന്നൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ……
എന്നാൽ അങ്ങനെ ഒരു തോന്നൽ ഒന്നും വേണ്ട ഞാൻ പറഞ്ഞു മുഴുപ്പിക്കുന്നതിന് മുന്നേ അവൾ ഇടക്ക് കയറി പറഞ്ഞു.
നീ ചായ കുടിക്ക് അത് തണുത്ത് പോകും.
ഇനി ഇങ്ങനെ എന്റെ മുന്നിൽ ഇരിക്കരുത് കേട്ടോ നന്ദു കാണുമ്പോൾ സങ്കടം ആകുന്നു.
ഞാനവളെ നോക്കി ഒന്ന് ചിരിച്ചു.
ഇപ്പം മനസ്സിൽ ഒരു ആശ്വാസം തോന്നുന്നുണ്ട് രണ്ടുപേരും ചായകുടിച്ച്കൊണ്ട് അവിടെ ഇരുന്ന് സംസാരിച്ചു.