കിച്ചൺ കടന്നു ഹാളിലെത്തി, അവിടെ ഇക്കയുടെ മമ്മിയും, ഡാഡിയും ഉണ്ടായിരുന്നു.
പണം അടങ്ങിയ ബാഗ് ഞാൻ മമ്മിയുടെ നേർക്ക് നീട്ടി അവരത് വാങ്ങിയ ശേഷം മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി..
ഞാൻ കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം യാത്ര പറഞ്ഞിറങ്ങി. ഫ്ലാറ്റിൽ പോകുന്നതിനു പകരം നേരെ ബാരിലേക്ക് വിട്ടു.
ഇന്നിനി രണ്ടെണ്ണം അടിക്കാതെ എങ്ങിനെയാ ഉറങ്ങുവാ… രണ്ടു ദിവസം കൊണ്ട് ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി.. ഇപ്പോഴും വിറയൽ മാറിയിട്ടില്ല. ഇനിയെന്ത് വന്നാലും ഇത്തരം കളികൾക്കില്ല.. മതിയായി…. ഹോ…
ബാറിൽ നിന്ന് ഇറങ്ങി റൂമിലെത്തിയപ്പോഴേക്കും ഞാൻ ആകെ അവശനായി പോയിരുന്നു. ശാരീരിക ക്ഷീണത്തേക്കാൾ കൂടുതൽ മാനസിക ക്ഷീണം ആയിരുന്നു. പേടിയും, ടെൻഷനും ഇത്രത്തോളം ഒരാളെ വീക്ക് ആകുമെന്ന് രണ്ടു ദിവസം കൊണ്ടെനിക്ക് മനസ്സിലായി..
കുളിച്ചു വന്നു ബെഡ്ഡിലേക്ക് വീണത് മാത്രമേ എനിക്കോർമ്മയുള്ളൂ പിന്നെ കണ്ണ് തുറക്കുന്നത് കാളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ്… ആറു മണി കഴിഞ്ഞിരിക്കുന്നു. ഫോണിൽ സമീറയുടെ മിസ്ഡ് കാൾസ്.. പാവം രാത്രി കുറേ വിളിച്ചിട്ടുണ്ട്..
കുറെയേറെ നേരം വർക്ക് ഔട്ട് ചെയ്തു അതോടെ തലേന്നത്തെ ഹാങ്ങ് ഓവർ അങ്ങ് മാറി. ഷോപ്പിൽ പോകാൻ ഒരു മൂഡ് തോന്നുന്നില്ല, നേരെ ഫോൺ എടുത്തു സമീറയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ “… സ്വരം കേട്ടാൽ അറിയാം പരിഭവമുണ്ട്, വിശദീകരിക്കാൻ നിന്നാൽ പിന്നെ പെണ്ണ് ജാഡ കാണിക്കും. അത് വേണ്ട,