രണ്ടു സൈഡിലും കൂടി ഇങ്ങനെ റെഡിയാക്കി. അപ്പോഴേക്കും ഉള്ളിലെ ചൂടിലും, പിന്നെ ടെൻഷൻ കൊണ്ടും (പേടിയും ) ഞാൻ വിയർത്തു കുളിച്ചു പോയി. ഇപ്പോൾ നോക്കിയാൽ ആർക്കും ഒരു സംശയവും തോന്നില്ല.
————————————————————-
“ഹലോ..ആ സാറെ…എത്തിയോ?… ഞാൻ ദാ വരുന്നു…”
ഞാൻ താഴേക്കിറങ്ങി ചെന്നു.
“ആ.. അജയ് ” ഷോപ്പിന് പുറത്തു നിന്ന രാമചന്ദ്രൻ സാർ എന്നേ കണ്ടു കയ്യുയർത്തി. പുള്ളിയുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്.
“സാർ..” ഞാൻ ചിരിച്ചു കൊണ്ട് പുള്ളിയുടെ അടുത്തേക്ക് ചെന്നു.
“എന്തുണ്ട് വിശേഷം?”
“ഇങ്ങനെ ഒക്കെ പോകുന്നു.. ഇതാരാ? മകനാണോ?..”
“ആ മകൻ തന്നെ മരുമകൻ.. മുകേഷ്.. ”
“Hi.. ഹലോ ” ഞങ്ങൾ പരസ്പരം കൈ കൊടുത്തു.
“സാറേ… വണ്ടി ദാ അവിടുണ്ട്.. വന്നോളൂ.” ഞാൻ മുൻപിൽ നടന്നു.
അവരെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു. കഴുകി നല്ല വൃത്തിയായി കിടക്കുന്ന വണ്ടി കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം തെളിഞ്ഞു. അതിൽ നിന്നും അവരിത്രയും പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.
“ആ പിന്നെ സാറെ.. ഒരു കാര്യമുണ്ട്.”
“എന്താണ് അജയ്?”
“അത് ബാക്കിലെ രണ്ടു സ്പീക്കർ വർക്ക് ചെയ്യില്ല. അത് മാറ്റി വയ്ക്കേണ്ടത് ആണ്.”
“അത് സാരമില്ല അജയ്. പിള്ളേരെ മുൻപിൽ ഇരുത്തി ഞങ്ങൾ പ്രായമായവർക്ക് പിന്നിൽ ഇരിക്കാലോ. ഇവരുടെ പാട്ടിന്റെ ബഹളവും കേൾക്കില്ല.”
“ഹാ അതും ശരിയാ..” ഞാൻ ചിരിച്ചു തലയാട്ടി.
“പിന്നെ സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ.?”