“”…നീയിപ്പപ്പോയാപ്പിന്നെ ഞാനെങ്ങനെ തിരിച്ചുവരും..??”””_ വണ്ടിയിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു വന്നയവൾ തിരക്കി…
അതിന്,
“”…ന്റെ മിന്നൂസേ… നീയിപ്പോ അത്യാവശ്യപ്പെട്ടങ്ങു വന്നിട്ടവിടെ മലമറിയ്ക്കാനൊന്നുമില്ല… എനിയ്ക്കിനി നിന്നെ നാളെരാത്രീല് മതി… അപ്പൊവേണേല് ഞാമ്മന്നു കൂട്ടിക്കൊണ്ടുപോവാം… എന്തേ..??”””_ ഞാനൊരു കള്ളച്ചിരി ചിരിച്ചു…
“”…അച്ചോടാ… അതൊക്കെന്റെ കുട്ടൂസിന് വെഷമാവൂലേ… അതോണ്ട് മര്യാദയ്ക്കിപ്പോ ചേച്ചിയ്‌ക്കൊപ്പം വാട്ടാ..!!”””_ അവളെന്റെ ടീഷർട്ടിന്റെകഴുത്തിൽ പിടിച്ചുവലിച്ചതും വണ്ടിയോടെ ഞാനൊന്നുവേച്ചു…
വീഴുമെന്നുതോന്നിയതും പെട്ടെന്നുപിടിവിട്ട അവളെ കലിപ്പിച്ചൊന്നു നോക്കിയിട്ട് ഞാൻ ബൈക്ക് സ്റ്റാന്റിലിട്ടു… എന്നിട്ടു കീയുമെടുത്ത് കൂടെയിറങ്ങിച്ചെന്നു…
അപ്പോഴേയ്ക്കും റിസെപ്ഷനിലേയ്ക്കു കയറിയ മീനാക്ഷിയെക്കണ്ട് അവിടെയിരുന്ന് ചെറുതായി ഉറക്കം തൂങ്ങുകയായിരുന്ന രണ്ടുപെൺകുട്ടികളും പെട്ടെന്നെഴുന്നേറ്റു…
“”…ഗുഡ് മോർണി… ഓ സോറി… ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ്..!!”””_ മീനാക്ഷിയവരെ കൈകാണിച്ചു കൊണ്ടങ്ങോട്ടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും ഞാനവരെ അത്യാവശ്യം വൃത്തിയായിതന്നെ വിഷ്ചെയ്തു…
അതോടെ പെൺപിള്ളേരുരണ്ടും വാപൊത്തി ചിരിയ്ക്കാനുംതുടങ്ങി…
അതുകണ്ടതും മീനാക്ഷിയെന്നെ തിരിഞ്ഞുനിന്ന് രൂക്ഷമായൊന്നുനോക്കി;
“”…മനുഷ്യനെ നാണങ്കെടുത്താതെ ഒന്നു മിണ്ടാണ്ടിരിക്കാവോ..!!”””_ മുഖംചെരിച്ച് നെറ്റിയിൽ കൈചേർത്തുപിടിച്ച് അവളുമാരുകാണാതെയാണ് അതുപറഞ്ഞത്…