…മീനാക്ഷിയെ വിളിച്ചുചോദിച്ചാൽ അവളുറപ്പായും നടന്നസംഭവങ്ങൾ മുഴുവൻപറയും… അതോടെ ചേച്ചിയെന്നെക്കൊല്ലും… അന്നെനിയ്ക്കതൊക്കെ ആലോചിച്ചപ്പോഴേ പേടിയായി…
അതുകൊണ്ടുതന്നെ ചേച്ചിയെ തടയാനുള്ള ശ്രെമമെന്നോണം ഞാൻ ചേച്ചിയുടെ കയ്യിലിരുന്ന ഫോൺ തട്ടിയെടുക്കാൻ നോക്കിയെങ്കിലും അവൾ കൈ പിന്നിലേയ്ക്കൊതുക്കി കൊണ്ട് ഫോണിനെ ഭദ്രമാക്കി…
“”…വേണ്ട.! മീനുവേച്ചീനെ വിളിയ്ക്കണ്ട.! ചേച്ചിയ്‌ക്കൊന്നുമറിയാമ്പാടില്ല..!!”””_ ഞാൻവീണ്ടും കീത്തുവിന്റെ കൈയിൽനിന്നും ഫോൺവാങ്ങാനായി ശ്രെമിച്ചെങ്കിലും അവളെന്നെ തല്ലാനോങ്ങിയിട്ട് ബെഡിൽ നിന്നുമെഴുന്നേറ്റു…
“”…ചേച്ചീ വേണ്ട… വിളിയ്ക്കണ്ട..!!”””_ ഞാങ്കരയുന്നമട്ടിൽ പറഞ്ഞതും ചേച്ചി കോള്കട്ടു ചെയ്തശേഷം സംശയഭാവത്തിലെന്നെ നോക്കി…
“”…എന്തേ..?? എന്തേ വിളിച്ചാല്..??”””_ അവളു കണ്ണുതുറിപ്പിച്ചെന്നെ നോക്കിയതുമെന്റെ മുഖംവിളറി…
“”…എന്തേ..?? മീനുവെന്തേലുമ്പറഞ്ഞോ..?? അവളു കുറച്ചുദിവസായ്ട്ട് നിന്നോടൊരകൽച്ച കാണിയ്ക്കുന്നുണ്ടോന്ന് എനിയ്ക്കൊരു സംശയന്തോന്നീതാ… അതോണ്ടാ ചോദിച്ചേ… അവള് വാവേനെന്തേലുമ്പറഞ്ഞോ..?? അതിനാണോ കരഞ്ഞേ..??”””_ എന്റെതലമുടി മാടിയൊതുക്കിക്കൊണ്ട് കീത്തുചോദിച്ചതിന് ഒന്നുംമിണ്ടാതെ തലകുനിച്ചിരിയ്ക്കുവാണ് ഞാൻചെയ്തത്…
അപ്പോഴേയ്ക്കും താഴെനിന്നും അമ്മയുടെ വിളിവന്നു;
“”…സിത്തൂ… പായിസങ്കൊണ്ടോയ തൂക്കുപാത്രമെവിടെ..??”””_ എന്നുംചോദിച്ച്…
“”…അയ്യ്യോ.! അതുമേടിയ്ക്കാമ്മറന്നോയി..!!”””_ ഞാൻ നാവുകടിച്ച് കീത്തുവിനെ നോക്കുമ്പോഴേയ്ക്കും കയ്യിലിരുന്നവളുടെ ഫോൺ മുഴങ്ങിയിരുന്നു…