…കുറച്ചു കണ്ണീരൂടെയുണ്ടായേൽ സംഗതിയൊന്നു കൊഴുത്തേനെ… കുറച്ചു തുപ്പലുതൊട്ടലോ..??
…ങ്ഹൂം.! വേണ്ട.! തിന്നിട്ട് വാ കഴുകീട്ടില്ല… പണികിട്ടും… പിന്നെ ഒറിജിനലായ്ട്ട് കരയേണ്ടിവരും.!
“”…നീയെന്താ ആലോചിയ്ക്കുന്നേ..?? സങ്കടായോ..??”””_ ആദ്യമൊന്നു സംശയിച്ചെങ്കിലും പിന്നെ ടേബിളിന്റെയോരത്തു വിരൽചേർത്തു വലിച്ചുകൊണ്ട് അവളെന്റടുത്തേയ്ക്കു വന്നു…
“”…അന്നങ്ങനൊക്കെ പറഞ്ഞൂന്നുവെച്ച് അതിന്റെ പേരിലെന്നെ കുട്ടൂസെന്തോരം കടിയ്ക്കേം മാന്തേം പിച്ചുവൊക്കെ ചെയ്തൂ… അപ്പഴെന്തേലും ഞാന്തിരിച്ചു ചെയ്തോ..?? കുട്ടൂസ് പറ… അന്നറിഞ്ഞോണ്ടല്ലല്ലോ… അപ്പഴ്ത്തെ ദേഷ്യത്തിനല്ലേയങ്ങനെ പറഞ്ഞേ… അതിനു സോറീമ്പറഞ്ഞല്ലോ… എന്നിട്ടും എടയ്ക്കെടേ ഓരോന്നോർത്തോണ്ടിരുന്നിട്ടുള്ള ഈയുപദ്രവന്തീരൂലാന്നു വെച്ചാ..!!”””_ പറഞ്ഞശേഷമവളൊന്നു തൊണ്ട തെളിയ്ക്കുകകൂടി ചെയ്തപ്പോൾ, അതിനി തൊണ്ടയിടറീട്ടാണോന്നൊരു സംശയമായെനിയ്ക്ക്…
…ഈശ്വരാ.! എപ്പോഴ്ത്തേമ്പോലെ കളിപ്പിയ്ക്കാൻ നോക്കീതിപ്പോൾ കാര്യമായോ..??_
ഊർജ്ജ്വസ്വലതമുഴുവൻ നഷ്ടമായതുപോലെയവൾ പതിയെ നടന്നെന്റെടുക്കെ വരുന്നതുകണ്ടപ്പോൾ എനിക്കും വിഷമമായി;
…ശ്ശെടാ.! ഞാനെന്തൊരു പാപിയാണ്… ഞാനൊരിയ്ക്കലും അങ്ങനൊന്നും ചെയ്യാൻപാടില്ലായ്രുന്നു.. ഡോണ്ട്ഡൂ..!!_ എന്ന മുഖഭാവത്തോടെ നോക്കിനിന്നതും, അവളെന്നോടു ചേർന്നുനിന്ന് എന്റെനെഞ്ചിലേയ്ക്കു തലചായ്ച്ചു…
ശേഷം;
“”…സോറി..!!”””_ എന്നവൾ പതിഞ്ഞസ്വരത്തിൽ പറയുകകൂടി ചെയ്തപ്പോൾ ഐസ്ക്രീമലിയുമ്പോലെ ഞാനങ്ങോട്ടലിഞ്ഞു, അന്നേരമൊരു പാത്രവുമായിവന്നെങ്കിൽ നിങ്ങൾക്കെന്നെ കരണ്ടിയ്ക്കു കോരിയെടുക്കായ്രുന്നു…