ഉമ്മ എവിടെ…
ആയിഷ : അഹമ്മദ്ധിക്കാന്റെ കൂടെ പറമ്പിലാ…
ബിച്ചു വന്നിനോ…
സൗമിനി : വന്നിനും ബാഗ് ഷെബിനാന്റെ റൂമിലുണ്ടെന്ന് പറയാൻ പറഞ്ഞു…
മ്മ്… കുട്ടികൾ എങ്ങനെ പോയി…
ആയിഷ : ഫൗസ്യ ഓരെ കൊണ്ടുവിടാൻ പോയിക്ക്…
മ്മ്…
ബാഗ് എടുത്ത് വണ്ടിയിൽ വെച്ച് ഉമ്മാനെയും ഉപ്പാനെയും കണ്ട് വണ്ടിയെടുത്തിറങ്ങി മുത്തിനെയും കൂട്ടി അഫിയുടെ വീട്ടിൽ എത്തുമ്പോ പ്രിയ റെഡിയായി നിൽപ്പുണ്ട് ഞങ്ങളവിടുന്ന് ഭക്ഷണവും കഴിച്ച് അഫിയോടും ലെച്ചുവിനോടും യാത്രപറഞ്ഞു പ്രിയയെയും കൂട്ടി മുത്തിന്റെ കോളേജിലേക്ക് വിട്ടു കോളേജിൽ അവളെ ഇറക്കി പ്രിയയുടെ ഓഫീസ് ലക്ഷ്യമാക്കി വണ്ടിയെടുത്തു
പ്രിയാ… ഞാൻ എന്തിനാ അവരെ തല്ലിയതെന്നറിയുമോ…
ഇല്ല…
നീയെന്താ ചോദിക്കാത്തെ… അറിയണ്ടേ…
(അവൾ ഹാൻഡ് റെസ്റ്റിലെ കൈയിൽ കെട്ടിപിടിച്ചു) ഇതുവരെ ആര് പറഞ്ഞിട്ടും ഞാൻ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല… പക്ഷേ നിങ്ങൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും നിയമത്തിനെ എന്നല്ല എന്തിനെയും എതിർക്കും…
അവൾ കെട്ടിപിടിച്ച കൈ വിടീച്ച് തലയിൽ തടവി വണ്ടി സൈഡാക്കി അവളെ നോക്കി കൈ കൾ നീട്ടി അവളെ ഹാൻഡ് റെസ്റ്റിന് മുകളിലൂടെ വലിച്ച് മടിയിലേക്ക് ചെരിച്ചിരുത്തി കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു വണ്ടിയെടുത്തു
വയറിൽ ചുറ്റി പിടിച്ച് മുഖത്തേക്ക് നോക്കി നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി
എന്താടീ…
മ്ഹും…
നീ ഇവിടെ വന്നിട്ട് എത്ര കാലമായി…
മൂന്ന് മാസമാവുന്നു…
മൂന്ന് മാസം കൊണ്ട് മലയാളം ഇത്രയും പഠിച്ചോ…