പൈസക്ക് വേണ്ടി വോട്ട് വിൽക്കാൻ മാത്രം നമ്മളെ ജനങ്ങൾ അതപ്പതിച്ചിട്ടില്ല അതുകൊണ്ട് തോൽക്കില്ല…
മ്മ്… നീ അവരെ വിളിച്ചാൽ ശേഷം നോമിനീഷൻ കൊടുക്കാൻ എന്തൊക്കെ വേണമെന്ന് അന്വേഷിക്ക്…
ശെരി…
ഫോൺ വെച്ച് എന്നെ നോക്കി നിൽക്കുന്ന പ്രിയയെ നോക്കി
എന്തേ…
ചേച്ചിയോ…
അതേ…
ബിച്ചുവിനെ വിളിച്ചു
നീ എവിടെയാ…
സ്കൂളിലാ…
മ്മ്…
നിന്റെ അമ്മ എം എൽ എ ആകുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ…
ഹേ… നീ എന്താ പറയുന്നേ…
നിനക്ക് ചെവിക്ക് വല്ല പ്രേശ്നമുണ്ടോ…
ചെവിക്കും പ്രശ്നമില്ല… അമ്മയെ അപ്പൻ എം എൽ എ ആക്കുന്നതിലും പ്രശ്നമില്ല…
മ്മ്…
അല്ല നിക്ക്… ഇതെന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ…
നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥി ശ്രീ കലക്ക് ഒരടി നിർബന്ധമാണ് മാത്രവുമല്ല നമ്മളെ ജനങ്ങൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായി എത്തുകയും ചെയ്യുമല്ലോ…
കുറേ കാലമായില്ലേ രണ്ട് പാർട്ടിയും മാറി മാറി ഭരിക്കുന്നു ഇനി ഏന്റെ കെട്ടിയോളൊന്നു ഭരിച്ചു നോക്കട്ടെടോ…
നടക്കട്ടെ… നടക്കട്ടെ…
നമ്മുടെ മണ്ഡലത്തിൽ നിൽക്കുന്ന സ്ഥാനാർത്തികളുടെ ലിസ്റ്റില്ലേ കൈയിൽ
ഉണ്ട്…
അവരുടെ മുഴുവൻ ഡീറ്റൈൽ എടുക്കണം… മുഴുവൻ എന്ന് പറഞ്ഞാൽ ജനിച്ച നാൾ മുതൽ ഉള്ളത് മുഴുവൻ തരിയോ തുരുമ്പോ വിടാതെ വേണം…
ശെരി…
പ്രിയാ… എന്തേലും എടുക്കാനുണ്ടെങ്കിൽ എടുത്തോ ഇനി ഡ്യൂട്ടിക്ക് കയറേണ്ട ദിവസം വരാം…
അഫിയുടെ വീട്ടിലേക്ക് തിരിച്ചു ഉമ്മച്ചി അച്ചുവിനെ കളിപ്പിച്ചോണ്ടിരിക്കുന്നത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറി ചെന്നു