മ്മ്… രാജീശൊക്കെ ആവുമ്പോ വൃത്തിക്ക് ചെയ്തോളും… തേങ്ങ പച്ച കൊടുക്കുകയാണോ…
അല്ലാതെ എന്ത് ചെയ്യും അട്ടമില്ലല്ലോ(അടുപ്പിന് മുകളിലെ പുകകൂട്)… തേങ്ങ എടുത്തിടാൻ സൗമിനി ആരോടോ വരാൻ പറയാം എന്ന് പറഞ്ഞു…
മ്മ്… എത്ര തേങ്ങ കാണും…
കഴിഞ്ഞവട്ടം ഇളപ്പം അടക്കം വെട്ടിയ കൊണ്ട് അധികമൊന്നും കാണില്ല എന്നാലും മൊത്തത്തിൽ ഒരു ഇരുപതൊക്കെ കാണുമായിരിക്കും… പൊളിക്കാൻ ബാസ്‌ക്കരനെ ഏൽപ്പിച്ചിട്ടുണ്ട്…
മ്മ്… നമുക്കൊരു ചേക് (തേങ്ങ വെട്ടി ഉണക്കുന്ന പുകപ്പുര) ഉണ്ടാക്കിയാലോ…
നല്ലതാ… അതാവുമ്പോ ആർക്കേലും പണിയും ആവും… മടലും ചിരട്ടയും ഒക്കെ വേറെ കൊടുക്കുകേം ചെയ്യാം നമ്മുടെ ആവശ്യത്തിന് വെളിച്ചെണ്ണയും ആക്കാം…
മ്മ്… പച്ചക്കറി ഉണ്ടാക്കാൻ ഷെഡ് കെട്ടാൻ ഷാജിയേട്ടനോട് പറയണം അതിന് പുറകിലെ രണ്ട് കണ്ടത്തിലെ തെങ്ങും കവുങ്ങും കളഞ്ഞ് നിരപ്പാക്കണം ആദ്യം… അതാവുമ്പോ മഴയത്തും വെയിലത്തും ഒക്കെ ആവശ്യമുള്ള പച്ചക്കറി അതിലുണ്ടാക്കാം…
മ്മ്…
ഇത്ത : എന്താ രണ്ടാളും വലിയ ചർച്ചയിലാണല്ലോ…
ഇത്താക്ക് ഒപ്പം വന്ന പിള്ളാർക്ക് ചോക്ലേറ്റ് കൊടുത്തു
ഉപ്പ : ഞങ്ങള് ഓരോന്ന് പറഞ്ഞിരിക്കുവായിരുന്നു… ഉപ്പാന്റെ മോള് സുന്ദരിയായല്ലോ…
ഇന്ന് കുളിച്ചു അതിന്റെയാ…
ഇത്ത : പോടാ…
പാത്തു : പാത്തൂട്ടിയാ സുന്ദരി എന്ന് പറഞ്ഞിട്ട്…
ഉപ്പ : ഉപ്പാപ്പാന്റെ പാത്തൂട്ടി സുന്ദരിയല്ലേ…
ആമി : ആമിയോ…
ഉപ്പ : ആമിമോളും സുന്ദരിയാ…
മുറ്റത്ത് വന്നു നിന്നവണ്ടികളിൽ നിന്നും അഫിയും ലെച്ചുവും റിയയും പ്രിയയും അമ്മുവും അച്ചുവിനെയും എടുത്ത് ഉമ്മച്ചിയും ഇറങ്ങി ഞാൻ ഉമ്മച്ചിയെ കണ്ട് എഴുനേറ്റ് നിന്നു