എല്ലാവരും കൈ അടിച്ചു ലെച്ചു ഞങ്ങളെ എല്ലാം നോക്കി എല്ലാവർക്കും മുന്നിൽ ചെന്ന് നിന്നു ചിരിയോടെ
ലെച്ചു : ഇതിൽ പലരും എനിക്ക് പരിചിതരാണ്… ആദി എന്നെ വല്ലാതെ ബിൽഡപ് ചെയ്തു നിങ്ങളെ മുന്നിൽ നിർത്തി… എന്താ ഞാനിപ്പോ നിങ്ങളോട് പറയാ… ഇന്ന് കാലത്താണ് ഇവരെനോട് ഈ കാര്യം പറയുന്നത്… ഇവരുടെ തീരുമാനം എത്രകണ്ട് ശെരിയാണെന്നോ ഒരു എം എൽ എ ആയാൽ നിങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്നോ എനിക്കുറപ്പില്ല… എങ്കിലും ഞാൻ ഉറപ്പിച്ചു പറയാം എന്നെ നിങ്ങൾ ഈ മണ്ഡലത്തിലെ എം എൽ എ ആയി തിരഞ്ഞെടുത്താൽ ഒരു സുപ്രഭാതത്തിൽ ഈ നാട് മുഴുവൻ സ്വർണം വിളയിച്ചോളാമെന്നോ നാട്ടുകാരെ മുഴുവൻ കോടീശ്വരന്മാർ ആക്കാമെന്നോ നിങ്ങളുടെ എല്ലാപ്രശ്നങ്ങളും ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാം എന്നോ ഞാൻ പറയുന്നില്ല… മറ്റ് രാഷ്ട്രീയ നേതാക്കളെ പോലെ ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ നിങ്ങൾക്ക് ഞാൻ നൽകുന്നില്ല… നിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു പ്രാവശ്യത്തിലധികം ഏന്റെ മുന്നിൽ നിങ്ങളെ വരുത്തിക്കാതിരിക്കാൻ ഞാൻ ഏന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കും… നമ്മുടെ സ്കൂളുകളുടെയും ആശുപത്രികളുടെയും ശോജനീയ അവസ്ഥ പരിഹരിക്കാനും വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗകര്യം ഉറപ്പ് വരുത്താനും മണ്ഡലത്തിൽ കളി സ്ഥലങ്ങളും തൊഴിലിടങ്ങളും വർധിപ്പിക്കാനും നമ്മുടെ വരും തലമുറയെ കാർന്നു തിന്നുന്ന ലഹരിയേ ഇല്ലാതാക്കാനും നമ്മുടെ റോഡുകളുടെ ശോജനീയ അവസ്ഥ മാറ്റുവാനും തരിശായി കിടക്കുന്ന കൃഷി ഭൂമികൾ കൃഷിയിടങ്ങൾ ആക്കാനും മലിനമായി കിടക്കുന്ന ജലാശയങ്ങൾ നവീകരിക്കാനും അതിലൂടെ ജല ലഭ്യത ഉറപ്പ് വരുത്താനും നാടിന് ഹാനിയായ മാഫിയകളെ ഇല്ലായ്മ ചെയ്യാനും നിങ്ങളിൽ ഒരാളായി ഞാനും ഉണ്ടാവും എന്ന് നിങ്ങൾക്ക് ഞാൻ സത്യം ചെയ്തു തരുന്നു…