അങ്ങനെ ഞങൾ മനോജേട്ടന്റെ വീട്ടിൽ ചെന്ന്, അവിടെന്നു മനോജേട്ടനെയും കുട്ടി രാഹുൽ താമസിക്കുന്ന ഫ്ലാറ്റിൽ പോയി അവിടെ ചെന്നപ്പോൾ മനോജേട്ടന്റെ കൈയിൽ ഉള്ള കവറിൽ നിന്നും ഒരു ഫുൾ ബോട്ടിൽ എടുത്തു പുറത്തുവെച്ചു, രാഹുൽ പോയി ഗ്ലാസും വെള്ളവും ഏർപ്പാടാക്കി പിന്നെ കൊറേ വാർത്തമാനവും തമാശയും ആയി സമയം പോയി,അത്യാവശ്യം ഓഫായതു കൊണ്ട് ഞാൻ പിന്നെ ഹോട്ടലിലോട്ടു പോകാൻ നിന്നില്ല, രാഹുൽ അവന്റെ റൂം എനിക്ക് തന്നിട്ട് എന്നെ അവിടെ കിടത്തിയതിനു ശേഷം അവൻ ഹാളിൽ ഉള്ള സോഫയിൽ പോയി കിടന്നു.
നേരത്തെ വെളുത്തപ്പോൾ ഞാൻ എണിറ്റു പോയി ഹാളിൽ ചെന്ന് നോക്കിയപ്പോൾ ചായ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട് ഞാൻ അത് എടുത്തു കുടിച്ചു അപ്പോൾ രാഹുൽ അങ്ങോട്ട് വന്നു പിന്നെ ഞങൾ സംസാരിച്ചു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ മനോജേട്ടൻ വന്നു
അപ്പോൾ ആണ് അറിയുന്നത് മീറ്റിങ് ക്യാൻസൽ ചെയ്തു, ഇനിയിപ്പോ നാട്ടിൽ പോകാൻ റെഡി ആകണം അല്ലോ
രവി മനസ്സിൽ പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഹോട്ടലിൽ പോയി എന്റെ ലഗ്ഗ്വേജ് ഒകെ എടുത്തു പോകാൻ നിൽകുമ്പോൾ ആണ് രാഹുലിന്റെ കാൾ വരുന്നത്.
‘രവി സർ ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് വെയിറ്റ് ചെയ്യു ഞാൻ അങ്ങോട്ട് വരാം’, എന്ന് പറഞ്ഞു
ഞാൻ,’രാഹുൽ നീ എന്നെ രവി എന്ന് വിളിച്ചാൽ മതി,ശരി നീ പെട്ടന് വാ ‘
അങ്ങനെ രാഹുൽ വന്നു
അപ്പോളാണ് അവൻ പറയുന്നത് രണ്ടു ദിവസം കഴിഞ്ഞാൽ അവന്റെ പെങ്ങളുടെ കല്യാണം ആണ് അപ്പൊ അതിലേക്കു എന്നെ ക്ഷണിക്കാൻ കുടി ആണ് അവൻ വന്നത്, പിന്നെ നേരത്തെ പോയിട്ട് പ്രേതെകിച്ചു ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ ശരി എന്ന് പറഞ്ഞു.