സഫിയ :ശേ ഇവളെ കൊണ്ട് തോറ്റല്ലോ.. വയസ്സ് എത്ര എന്ന് വിചാരിച്ചു കെട്ടും കഴിഞ്ഞ് എന്നിട്ട് ഇത്രയും കാലം മനസ്സിലായില്ല എങ്ങനെയാണ് നിൽക്കേണ്ടത് ന്നു…
ഷഹാന ഒന്നും മിണ്ടാതെ തന്നെ തുറിച്ചുനോക്കി..
അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യാം ഷഹാന മന്തി കഴിക്കട്ടെ, ബ്രെഡ് ടോസ്റ് നിങ്ങൾ കഴിച്ചോ…
ഷഹാന: താങ്ക്യൂ വിശാഖ്.. അങ്ങനെയെങ്കിലും മന്തി കഴിക്കാനുള്ള ഒരു അവസരം ആക്കി തന്നതിന്…
സഫ്നയെ നോക്കിയൊന്ന് ആക്കി ചിരിച്ചു…
സഫ്ന :ഉമ്മ നിങ്ങൾ ഇത് കാണുന്നില്ലേ…
ഇവരെക്കൊണ്ട് തോറ്റല്ലോ എന്റെ ബദരീങ്ങളെ…
ഞാൻ ഇതൊക്കെ കേട്ട് ചിരിച്ചുകൊണ്ടിരുന്നു…
സത്യം പറഞ്ഞാൽ ഇവര് മൂന്നുപേരും ഒരമ്മക്ക് മക്കളായിട്ടാണ് കരുതിയിരുന്നത് അതുപോലെതന്നെ ഇവരുടെ വൈബും…
ഞാൻ :അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഭക്ഷണം കഴിക്കൽ തുടങ്ങട്ടെ..ഞാൻ വേഗം പോകാം..
ഷഹാന: എങ്ങോട്ട് പോകുവാ ഇത്രയും ഭക്ഷണങ്ങൾ ഉണ്ടാകീട്…ഞാൻ ഉണ്ടാക്കിയ കോഴിക്കറി പിന്നെ എന്ത് ചെയ്യും?കഴിച്ചിട്ട് പോയാ മതി…
അന്ത്യശാസന പോലെ മുഴങ്ങി…
ശരി അങ്ങനെയാണെങ്കിൽ അങ്ങനെ…
പെട്ടന്ന് സഫ്ന എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു..
ഉമ്മ, ഞാൻ റൂമിലേക്ക് പോകട്ടെ ഒരു ചെറിയ ഒരു കാര്യമുണ്ട്..എന്നിട്ട് ആരും കാണാതെ രീതിയിൽ കണ്ണ് കൊണ്ട് റൂമിലേക്ക് വരാൻ വേണ്ടി സിഗ്നൽ തന്നു…
ഞാൻ :ഒരു കാര്യം മറന്നു എടോ ഞാൻ തനിക്കൊരു ബുക്ക് തന്നില്ലായിരുന്നോ..ആ ബുക്ക് തന്നെ ഇപ്പോഴും ഉണ്ടോ….
എന്തോ ആലോചിക്കു പോലെ അഭിനയിച്ചു കൊണ്ട് തിരിച്ചു പറഞ്ഞു… എടാ അത് ബുക്സ് അടക്കിവെക്കാൻ നിന്നപ്പോൾ.. അത് ഏറ്റവും അടിയിലായിപ്പോയി… നീ വാ എന്നെ ആ ബുക്ക് എടുത്തു മാറ്റാൻ സഹായിക്കുമോ..