പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]

Posted by

 

സത്യം പറഞ്ഞാൽ സാരിയിൽ കാണാനാണ് ഭംഗി എന്ന് പറഞ്ഞു ജാനറ്റാണ് അവളെ  ദിവസവും സാരി ഉടുപ്പിച്ചു വിട്ടിരുന്നത്.

 

ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം കൊണ്ട് മതിയാകാത്തവളുമാർ സൗമ്യയെയും അനിൽ മാഷിനെയും ചേർത്ത് കഥകൾ വരെ ഉണ്ടാക്കി.

 

ഒന്നൊന്നര വർഷം ഇതാന്ന് പറയുന്ന വേഗത്തിൽ കടന്ന് പോയി.

 

അങ്ങനെ ഒരുപാട് പെണ്ണ് കാണലുകൾക്ക് ശേഷം അവസാനം അനിൽ മാഷിന് കല്യാണമായി. മാഷിൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോഴാണ്  സൗമ്യക്ക് ശരിക്കും ആശ്വാസമായത്. പക്ഷെ പിന്നീടാണ് അതിലെ അപകടം അവൾക്ക് മനസിലായത്. ഏതോ ഒരുത്തി  ആ പെൺകുട്ടിയെ  ഫോൺ ചെയ്ത് മാഷിൻ്റെ സൗമ്യ ടീച്ചറുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് പറഞ്ഞ് കല്യാണം മുടക്കാൻ നോക്കി.

 

മാഷും സൗമ്യ ടീച്ചറും നേരിട്ട് പോയി പറഞ്ഞിട്ടും മനസിലാകാഞ്ഞിട്ട് ജാനറ്റ് ഇടപെട്ടാണ് അവളുടെ വീട്ടുകാരുടെ തെറ്റിദ്ധാരണ മാറ്റിയത്.

 

തെറ്റിദ്ധാരണ മാറിയെങ്കിലും ആർക്കാണ് തങ്ങളോട് ഇത്രക്ക് ശത്രുത എന്ന് മാത്രം അവർക്ക് രണ്ടിനും മനസ്സിലായില്ല.

 

ആ സംഭവത്തോടെ ജാനറ്റും സൗമ്യയും മാഷിൻ്റെയും മാഷിൻ്റെ ഭാവി വധുവിൻ്റെയും അടുത്ത ആൾക്കാരായി മാറി. അത് കൊണ്ട് തന്നെ അവര് രണ്ടും ചെറുക്കന്റെ ആളായി അത്തിക്കരയിലേക്ക് പെണ്ണിന് പോകാനും കല്യാണത്തിനും ഒക്കെ മുന്നിൽ തന്നെയുണ്ടായിരുന്നു.

 

സ്കൂളിലേയും നാട്ടിലേയും ആളുകൾക്കുള്ള  പാർട്ടി അത്തിക്കരയിൽ നിന്നും വന്നതിൻ്റെ അടുത്ത ദിവസമായ വ്യാഴാഴ്‌ചയാണ് ഏർപ്പാടാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *