**** അതേതായാലും നന്നായടാ മോനെ….. നിൻ്റെ അച്ഛൻ്റെ വാക്ക് കേട്ട് ഇപ്പോഴെങ്കിലും നീ നടന്നല്ലോ…. ഇനി എല്ലാം ശരിയാകും നീ നോക്കിക്കോ…. പഠിച്ച് പാസായി അവൻ്റെ മുന്നിൽ നീ പോയി നിക്കണം….. അത് എനിക്കുമെന്നു കാണണം….. പിന്നെ അത് പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് നീയെന്താ ഒറ്റയ്ക്ക് താമസിക്കുന്നെ നിനക്ക് എൻ്റെ വീട്ടിൽ നിന്നാൽ പോരെ…. അവിടുന്നവുമ്പോ കോളേജിലേക്കും എളുപ്പമല്ലേ….. “””
*** ഏയ് അതിൻ്റെയൊന്നും ആവിശ്യമില്ലങ്കിളെ…. എപ്പോഴും എനിക് ഒറ്റയ്ക്ക് നിൽകുന്നതാ കൻഫർട്ട്….”””
**** നിൻ്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതുപോലെ നടകട്ടെ…. പിന്നെ ഇടയ്ക്ക് വല്ലപ്പോഴും അങ്ങോട്ടേക്ക് ഒന്ന് ഇറങ്ങ്….. റോസി ആൻ്റി നല്ല ബീഫ് വറുത്തത് വച്ചുണ്ടാകി തരും,…… നിന്നെയവൾ ഇന്നലെ കൂടി ചോദിച്ചത്തെയുള്ളൂ….…ഞങ്ങൾക്ക് നീയും മീനുവല്ലെയുള്ളൂ മക്കളായിട്ടെന്ന് പറയാൻ –……പാവല്ലടാ അത് നിന്നെയവൾക്ക് വല്യ കാര്യമാ…..“”” തൻ്റെ ഭാര്യയെ ഓർത്ത് ci രാകേഷിൻ്റെ കൈ മുറുക്കെ പിടിച്ചു…..
**** ഞാൻ നേരം പോലെ അങ്ങോട്ടിറങ്ങാം…. “”” മീനുവെന്ന പേര് കേട്ടതും നിറഞ്ഞ കണ്ണുകള് ആരും കാണാതെ രാകേഷ് തുടച്ച് മാറ്റി കൊണ്ടാണു അവൻ പറഞ്ഞത്….
**** എന്നാ നീ പോയി കുറച് നേരം പുറത്ത് നിൽക്ക് എനിക്കിവനോട് കുറച് കാര്യങ്ങൾ ചോദിക്കാനുണ്ട്….””” Ci രാകേഷിനെ നിർബന്ധിച്ച് വെളിയിലാകി സുഹൈലിൻ്റെ അടുത്തേക്ക് നടന്നു…..
സുഹൈൽ ഇപ്പൊൾ അയ്യോ പാവം പോലെയാണ് നിപ്പ്….. വായില് വിരലിട്ടാ പോലും കടിക്കില്ല അത്രക്ക് സാധു…. അവനെപോലൊരു പിഞ്ചു കുഞ്ഞ് ഈ ലോകത്തെ കാണില്ലന്നെപ്പോലാണ് അവൻ്റെ നോട്ടവും നില്ലപ്പും….