*** ”തന്നെ ….തന്നെ…. ഞാ ബിഷ്യസിച്ച്…. എൻ്റെ നല്ല്യേനു തന്നെ….. മുഹം’…..പ്ലസ് ടൂ കഴിഞു, കഴിഞ്ഞ മൂന്നു കൊല്ലം എൻ്റെ ഇഷ്ടത്തിന് പോയപ്പോ തിരിഞ്ഞിക്ക്…. ബാപ്പാക്ക് എന്നോടുള്ള മോഹബത്തിൻ്റെ കണക്ക്….. ഒന്ന് പോയെ ഇക്കാ. ബെർത്തേയ് ചോറയാകാണ്ട് “”””” സുഹൈൽ അവൻ്റെ ഷർട്ട് അഴിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് സോഫയിൽ ഇരുന്നു…. റിമോട്ട് കൺട്രോൾ ആസിഫിൻ്റെ കയ്യില് നിന്നും കൈക്കലാക്കി അവൻ ചാനൽ മാറ്റി സിനിമ വെച്ചു…..
*** എടാ എന്താടാ ഇയ്യിങനെ…??!””” അവൻ വലിച്ചെറിഞ്ഞ ഷർട്ട് എടുത്ത് അലക്ക് ബക്കറ്റിൽ കൊണ്ടുപോയി ഇട്ടുകൊണ്ട് ആസിഫ് അവൻ്റെ ധർമ്മ സങ്കടം ബോധിപ്പിച്ചു….
*** ഇക്കാ ഇങ്ങൾക്ക് ഒർമയില്ലേ… എനിക്ക് വേണ്ടി കോളജിൽ സീറ്റ് ചോദിക്കാൻ ബാപ്പനോട് ഉമ്മ പറഞ്ഞപ്പോ ബാപ്പാൻ്റെ മറുപടി…. ഞാ പോരക്കാർക്കും നട്ടിനും കൊള്ളാത്തവനാണല്ലേ മൂപ്പരുടെ ഭാഗം…. എന്നെ പഠിപ്പിച്ചു കാശു കളയുന്നതിലും ഭേദം പറമ്പിൽ തൈഴ് വെക്കലാണെന്. പറഞ്ഞില്ലേ ഓറ് മ്മ്മുഹം… “”” ദേഷ്യത്തോടെ അത് പറയുമ്പോ സുഹൈലിൻ്റെ കണ്ണ് നിറഞ്ഞിരുന്നു…..
**** ഡാ മോനെ സുഹൈലേ….””” സുഹൈലിൻ്റെ കണ്ണ് നിറഞ്ഞത് കണ്ട ആസിഫ് നെഞ്ചോന്നാളികൊണ്ട് അവൻ്റെയടുക്കൽ പോയി അവനെ തോളിൽ താങ്ങി ആശ്വസിപ്പിച്ചു….
**** മാണ്ട… ഇനി അതേ പറ്റി… ഞാനൊന്നും പറനില്ല…. നീ നന്നായി പഠിക്ക്…മും….. പിന്നെ അന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്….”””” ആസിഫ് തൽക്കാലം ആ വിഷയം അവിടെ വിടാൻ തീരുമാനിച്ചു….
കാര്യം എന്തെന്ന രീതിയിൽ സുഹൈൽ ആസിഫിനെ തല ഉയർത്തി നോക്കി…..