മറ്റുള്ള ബന്ധുക്കളുടെ ഫോൺ നമ്പർ അറിയാത്തത് കൊണ്ടും… ഇനിയും സമയം പാഴായി കൂടാനുള്ളത് കൊണ്ടും സുഹൈലിനെ ഉമ്മയുടെ അടുക്കൽ നിർത്തി തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു ആസിഫ് ചെയ്തത്…….
അന്നേരമത്രയും ഒരു ഡോക്ടര് പോലും അവരെ വന്നെന്നു നോക്കുവാണോ … കാര്യങ്ങൾ അന്വേക്ഷിക്കാനോ നിന്നില്ല…. ഉമ്മയുടെ കൈകൾ മുറുകെ പിടിച്ച്… ചൂട് പിടിപ്പിക്കുന്ന സുഹൈലിന് എല്ലാം നിസ്സഹായതയോടെ നോക്കി നിന്നു….
അന്നേരം പതറി നിൽക്കുന്ന ആ പതിനഞ്ചുക്കാരൻ്റെ അടുക്കൽ ഒരു മാലാഘയെപോലെ ആ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന സെക്യൂരിറ്റി… അയാൾക്ക് മനസലിവ് തോന്നി അവൻ്റെയടുക്കൽ വന്നു… അടുത്തുള്ള govt ഹോസ്പിറ്റലിൽ ഉടനെ എത്തിക്കാനും, അല്ലെ ഇവിടെ കിടന്ന് അവർക്ക് എന്തെകിലും പറ്റുമെന്ന് പറഞ്ഞ് അവനെ govt ഹോസ്പിറ്റലിൽ എത്തിക്കാൻ അയാളെകൊണ്ടാവും വിധം സഹായിച്ചു…. കൃത്യ സമയത്ത് അവിടെ എത്തിച്ചത് കൊണ്ട് മാത്രമാണ് സുഹൈലിൻ്റെ ഉമ്മയുടെ ജീവനന്ന് രക്ഷപെട്ടത്…..
ആസിഫ് അവൻ്റെ ചെറിയിക്കയെയും കൂട്ടി തിരികെ വരുമ്പോഴേക്കും… സുഹൈൽ അവരുടെ ഉമ്മയെ govt ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു….. സെക്യൂരിറ്റിയുടെ നിർദ്ദേശമനുസരിച്ച് അവരും പെട്ടെന്ന് അങ്ങോട്ടേക്ക് തിരിച്ചു…..
ഐസിയുടെ മുന്നിൽ ഒറ്റയ്ക്ക് നിൽകുന്ന സുഹൈലിന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല…. ഇരിക്കപോരുത്തിയില്ലാതെയവൻ അവൻ്റെ ജേഷട്ടൻ വരുന്നത് വരെയും ആ വരാന്തയിൽ കൂടി ലോക്യാമായി നടന്നു….
കുറച്ച് കഴിഞ് ആസിഫിനെയും ചെറിയിക്കയെയും കണ്ട ആശ്വാസത്തിൽ അവൻ അവർക്ക് നേറെ പാഞ്ഞു കൊണ്ട് അയാളെ കെട്ടിപ്പിടിച്ചുകൊണ്ടവൻ്റെ സങ്കടം മൊത്തം പ്രകടിപ്പിച്ചു……..