*** അളിയാ രാഗെ….. നീ പ്രേമിച്ചിട്ടുണ്ടോ….””” വണ്ടി ഓടികൊണ്ടിരിക്കെ സുഹൈൽ രാകേഷിനോട് ചോദിച്ചു….
**** എൻ്റെ പൊന്നു മോനെ… അല്ലെങ്കില് തന്നെ ഊമ്പി കുത്തിയ ജീവിതമാ എൻ്റെ… അതിൻ്റെ ഇടയിൽ റൊമാറ്റിക്കിനൊന്നും ഇമ്പോർട്ടെന്സില്ല….. “””
*** അങ്ങനെ പറയല്ലഡാ…. എന്തെങ്കിലും ഉണ്ടാവൂലെ…. “”” സുഹൈൽ രാകേഷിനെ വിടാനുദ്ദേശമില്ലായിരുന്നു….
***** ഹൊ…. ഈ തീട്ടത്തെ കൊണ്ട് തോറ്റല്ലോ …. നീ ചോയ്ക്കണപ്പോലെ ദിവ്യ പ്രണയമൊന്നും എനിക്കുണ്ടായിരുന്നില്ല…. എൻ്റെ കയ്യിലെ കാഷ് കണ്ട് ഒന്ന് രണ്ടെണ്ണം എന്നെ മുട്ടാൻ വന്നിക്…. എന്തോ അവരുദ്ദേശിച്ചത് നടക്കാത്തത് കൊണ്ടോ മറ്റോ പിന്നെ അവരെയാരെയും പിന്നെ കണ്ടിട്ടില്ല…. അത്രേയുള്ളൂ ഇനിയൊന്നും ഇതിനെ കുറിച്ച് എന്നോട് ചോയ്ക്കരുത്…… എനിക്കിഷ്ടമല്ല…. കേട്ടോ..??.. “””””
**** പിന്നിലെ…. നമ്മള് ഇന്നലെ അവരുമായി പ്രശ്‌നമുണ്ടാക്കിയില്ലേ….. “””
*** ആഹാ…. അയിന്??”””
**** ..അയിന് ഒന്നൂല്യ…… അതില്ലേ….. ആ പെൺക്കുട്ടികളില്ലെ…. അയിലെ ഒരു കുട്ടിന എനിക് ഇല്ലേ….””” സുഹൈൽ ഒരു മടിയോടെ നിർത്തി നിർത്തി കൊണ്ടാണു പറയുന്നത്….
*** ഹൊ ഇൻക്…. ഒന്ന് പറഞു തോലക്കടാ പട്ടി!!!!….. “””
**** എനിക്ക് അയിലെ ഒരുത്തിയ അങ് പിടിച്ച് പോയി….””” സുഹൈൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു….
*** എന്ന് വെച്ചാ….??””” രാകേഷ് ഒന്നും മനസിലാവാണ്ട്. ചോയ്ച്ചു…..
**** എടാ പൊട്ടാ… എനിയ്ക് അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടിയെ പെരുത്ത് ഇഷ്ടായി…. നല്ല കട്ട മുഹമ്പത്ത്…. “””