അതേ സമയം രാകേഷ് വണ്ടിയുടെ അടിയിൽ കിണ്ടി പോയവനെ പോലെ കിടക്കുന്ന സുഹൈലിനെ നോക്കി ചിരിയായിരുന്നു….
*** എടാ കാലമാടാ നോക്കി ഇലിക്കാതെ ഒന്ന് വന്നു പിടിക്കടാ… ദേ പിള്ളേരൊക്കെ നോക്കണു… “”” ചത്താലും ചമഞ്ഞ് കിടക്കുന്ന പാർട്ടി ആയതിനാൽ ആ നിമിഷവും അവൻ ഓർത്തത് മറ്റുവർക്ക് മുന്നിൽ നാണം കെട്ടല്ലോ എന്നായിരുന്നു… സത്യം പറഞ്ഞാ വിഷ്ണുവിൻ്റെ എന്നേരെത്തെയുള്ള രോക്ഷ പ്രകടനം ഇവര് രണ്ടും ഗൗനിച്ചില്ല എന്നതാണ് നേര്….
***ഞാൻ വണ്ടി പിടിക്കാ… നീ മെല്ലെ എണീറ്റോ….”””……………
*** സോറി പറഞ്ഞില്ലേ… പിന്നെതിന്തിനാ ങ്ങനെ ബഹളുണ്ടാക്കുന്നത്…. ചുമ്മാ ഷോ ഇറക്കല്ലേ…. “”” വണ്ടിയിലുണ്ടായിരുന്ന പെൺകുട്ടി വിഷ്ണുവിന് നേരെ പ്രതികരിച്ചു…..
*** ഈ വൃത്തികെട്ട ശബ്ദം ഞാനെവിടയോ കേട്ടിട്ടുണ്ടല്ലോ….””” വണ്ടി മാറ്റി കൊണ്ട് എഴുന്നേറ്റിരിക്കാൻ നോകുന്ന സുഹൈൽ വിഷ്ണുവുമായി പോരടിക്കുന്ന പെൺകുട്ടിയുടെ ശബ്ദം മുമ്പെവിടെയോ കെട്ട് മറന്നത് പോലെ തോന്നി….
*** ഡാ രാഗെ… ഈ ഒച്ച എവിടയോ കെട്ടുപൊല്ലില്ലേ…. “”” വണ്ടി നേരെയാക്കി സ്റ്റാൻഡിലിടാൻ നോക്കണ രാകേഷിനോടായി സുഹൈൽ ചോദിച്ചു…..
വിഷ്ണുവിൻ്റെ മറ കാരണം ആളെ കാണാൻ കഴിയായത് കൊണ്ടും…. അവളുടെ തലയിൽ ഹെൽമെറ്റ് ഉള്ളതിനാലും ആളെ ശരിക്ക് അവർക്ക് മനസിലായില്ല….. വെറും സംസാരം മാത്രമേ അവർ കേട്ടുള്ളൂ……
*** ഡീ…. കിടന്ന് തിളക്കാതെടി…. ഒരു ചോറി പറഞ്ഞാ എല്ലാം തീർന്നെന്നാണോ…. ഇവെനെത്തെങ്കിലും പറ്റിയിരുന്നെങ്കിലോ ആര് സമാധാനം പറയും….”””
വിഷ്ണു സുഹൈലിനെ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോൾ ആ പെൺകുട്ടിയും വണ്ടിയോടിച്ചാളും അവനെ നോക്കി…. ആളാരാണെിയാൻ സുഹൈലും രാകേഷും അവളെയും ഒരുമിച്ച് നോക്കി…. ….