*** മോനെ സുഹൈലെ ഈ അണ്ണാ കുണ്ണാ വിളി ഇനി വേണ്ടാ ട്ടോ….….. ജസ്റ്റ് കാൾ മി മൈ നെയിം …”””” വണ്ടിയുടെ അൺലോക്ക് കീ പ്രസ് ചെയ്ത് അൺലോക്ക് ചെയ്യുന്നതിനൊടപ്പം ഒരു ഉറച്ച കാര്യം മെന്നോണം സുഹൈലിനോട് രാഗ് ഓർമ്മിപ്പിച്ചു….
അതിനൊരു ഇളിയും കൊടുത്ത് സുഹൈൽ അവനോടപ്പം കാറിൽ കയറിയിരുന്നു……
ഉച്ചയായത് കൊണ്ട് അധികം ട്രാഫിക്കിൽ കൊടുങ്ങാതെ അവർ അടുത്തുള്ള തീയേറ്ററിൽ എത്തി……… അതിനിടയിൽ അവർ രണ്ട് പേരും തമില്ലുളള കെമിക്രി നല്ലപോലെ ബിൽഡായി വന്നു….
*** എടാ ഞാൻ ടിക്കറ്റ് എടുക്കാം നീ വണ്ടിയൊന്ന് ഒതുക്കീട്…””” വണ്ടിയിൽ നിന്നും ഇറങ്ങിയ രാഗ് ഡ്രൈവിംഗ് സീറ്റ് സുഹൈലിനു വിട്ടുകൊടുത്തു…..
*** രാഗേ…… എനിക്ക് വണ്ടി ഓടിച്ചു വല്യ പരിചയം ഇല്ലഡാ…. അവസാനം ഓടിച്ചത് ടെസ്റ്റിൻ്റെ അന്നാണ്…””” വണ്ടി തട്ടുന്നത് പേടിച്ച സുഹൈൽ ഒരു മുൻകൂർ ജാമ്യം എന്നോണം അവനെ അറിയിച്ചു… അതിൻ്റെ കൂടെ അവൻ്റെ അവസ്ഥയും രാകേഷിനെ അറിയിച്ചു…
*** നിനക്കിതോടിക്കാൻ പേടിയുണ്ടോ…”””
*** അതില്ല…”””
*** എന്നാ അങ്ങോട്ട് പെടുക്കട ബേഡക്കെ…. വണ്ടി ആവുമ്പോ ഒന്ന് തട്ടിയും മുട്ടിയുമെന്നൊക്കെയിരിക്കും…. അതൊക്കെ ഞാനായിക്കോളാം നീ വണ്ടി ഒതുക്കടാ… “””
സുഹൈലിന് അവൻ്റെ സംസാരം അവിശ്വസീനമായിരുന്നു…. സ്വന്തം ബാപ്പാക്ക് പോലും അവൻ്റെ മേൽ ഇത്ര വിശ്വാസമില്ല…. അതങ്ങനെരു മുതൽ…..
*** രാഗേ…. വേണ്ടടാ….. അത് ശരിയാവില്ലടാ ….. പുതിയ വണ്ടിയാ ഞാൻ ഓടിച്ചാൽ ചിലപ്പോ എന്തെങ്കിലും പറ്റും….””” ഡ്രൈവിംഗ് സീറ്റിൽ കയറാതെ സുഹൈൽ അവിടെ തന്നെ നിന്നു…. സ്വന്തമായി ഒരു ഷർട്ട് മേടിക്കാൻ എത്ര കഷ്ടപെടണമെന്നവന് നന്നായി അറിയാം…. അപ്പൊ ഇത്രയും വിലിയുള്ള കാർ എന്തെങ്കിലും പറ്റിയാൽ….