എന്നാൽ അവൾ കണ്ണുകൊണ്ട് എന്നെ അങ്ങോട്ട് വരുന്നതിൽ നിന്നും തടഞ്ഞു കൊണ്ട് സൈഡിൽ ഇരിക്കുന്ന ഒരു മധ്യവയസ്കനെ കണ്ണുകൊണ്ട് കാണിച്ചു തന്നു.
അയാളുടെ മുഖം കണ്ടപ്പോ തന്നെ എനിക്ക് കാര്യം പിടികിട്ടി എന്റെ ഭാവി അമ്മായിഅച്ഛൻ ആണ്.
ഞാൻ അങ്ങോട്ട് വല്ലാണ്ട് ശ്രദ്ധിക്കാതെ പതുക്കെ അവരിൽ നിന്നും നടന്നകന്നു.
എന്നാൽ ഞാൻ അങ്ങനെ അങ്ങ് പോയതിൽ അവൾക് ഒരു ചെറിയ നീരസം ഉണ്ടെന്നു തോന്നുന്നു. അവൾ എന്നെ തന്നെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നി.
ഒന്നുറപ്പിക്കാൻ വേണ്ടി ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് ഒന്ന് കറങ്ങിയപ്പോൾ അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു.
ഹല്ലേലുയ സ്തോത്രം ഇന്നത്തേക്കുള്ള വകയായി.ഇനി ഇപ്പൊ ഇതും പറഞ്ഞവും അടി.
ഞാൻ ഇപ്പൊ എന്തോ ചെയ്തിട്ട ഇവളിങ്ങനെ മുഖം കറുപ്പിക്കുന്നത്.
ഞാൻ കുറച്ചു നേരം അവിടെ തന്നെ നിന്നു.പിന്നെ ഫോണിൽ ചുമ്മാ നോക്കി നിന്നു ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിന്നും എടുത്തിട്ടുണ്ട് 10 മിനിറ്റ് കൊണ്ട് ഇവിടെ എത്തും.
ഞാൻ വളരെ പതിയെ പിന്നെയും മുന്നോട്ട് നടന്നു…..
അച്ഛാ ഞാൻ വെള്ളം എടുക്കാൻ മറന്നു ശോ….
അവളുടെ സംസാരം എന്റെ യാത്രയെ ഒന്നൂടെ സ്ലോ ആക്കി.
ആാാ ബെസ്റ്റ് നിന്റെ അമ്മയുടെ കയ്യിൽ നിന്നും നീ തന്നെ കേട്ടോളാണം ഇതൊക്കെ നിന്റെ അമ്മ അവിടെ ടേബിൾ നു മുകളിൽ വെച്ചിരുന്നല്ലോ.
അതച്ചാ ഞാൻ ബാഗ് തുറന്നു കുറച്ചു സാധനങ്ങൾ ഉണ്ടോന്ന് ചെക് ചെയ്തിരുന്നു. പിന്നെ തിരിച്ചു വെക്കാൻ മറന്നതാ…
മ്മ്മ് നീ എന്തായാലും പുറകിലേക്ക് നടന്നോ ഞാൻ പോയിട്ട് ഒരു കുപ്പി വെള്ളം മേടിച്ചു വരാം.