…അപ്പൊ മീനാക്ഷിയില്ല.! എന്റെ പൊന്നേ… സന്തോഷം കൊണ്ടെനിയ്ക്കിറങ്ങി ഓടാൻതോന്നി…
“”…മീനാക്ഷിയെ കാണാണ്ടായപ്പോൾ കീർത്തനെയൊന്നുകൂടി വിളിച്ചു… അപ്പൊ താനിങ്ങുപോന്നിട്ടുണ്ടെന്നും വണ്ടിയുടെ കളറും നംബരുമൊക്കെപറഞ്ഞതും അവളാണ്… അതുകൊണ്ടാളെ കണ്ടുപിടിയ്ക്കാമ്പറ്റി..!!”””_ പിന്നിലിരുന്നതിലൊരുത്തി കുറച്ചാശ്വാസം കലർന്ന സ്വരത്തിൽപറഞ്ഞതിനും ഞാനൊരുൾപ്പുളകത്തോടെ തലകുലുക്കി…
എന്നാലപ്പോഴും മീനാക്ഷിയില്ലല്ലോന്നുള്ള ചിന്ത മാത്രമായിരുന്നു എനിയ്ക്ക്…
ഉടനെ എന്റെ ഫോണിരുന്ന് റിങ്ങി… എടുത്തു നോക്കുമ്പോൾ കീത്തുവാണ്…
“”…ആടിയേച്ചീ പറ..!!”””_ ഞാനിടതുകൈകൊണ്ട് ഫോൺചെവിയോടു ചേർത്തശേഷം വലതുകൈകൊണ്ട് സ്റ്റിയറിങ് ബാലൻസ്ചെയ്തു…
“”…സിത്തൂ… എന്നെ തെറി വിളിയ്ക്കല്ലേടാ…!!”””_ ഞാൻ ഫോണെടുത്തതും ഒരു ഫോർമാലിറ്റിയുമില്ലാതെയവൾ മുൻകൂർ ജാമ്യമെടുത്തപ്പോളെന്റെ മുഖമൊന്നുചുളിഞ്ഞു…
“”…താൻ കാര്യമ്പറേടോ ചങ്ങായീ..!!”””
“”…എടാ മീനുവിപ്പോഴാ ഒരുങ്ങിത്തീർന്നതെന്നടാ… തിരിച്ചുവരുമ്പൊ വാവയൊന്നവൾടെ വീട്ടിൽചെന്ന് അവളേംകൂട്ടണേടാ… പ്ലീസ്..!!””” _ പറഞ്ഞുകഴിഞ്ഞതും അവള് ഫോൺകട്ടുചെയ്തു…
എനിയ്ക്കെന്തെങ്കിലും മറുപടിപറയാമ്പോലും അവളൊരു സാവകാശംതന്നില്ല…
തന്നാലും ഞാൻ മുടക്കേപറയുള്ളൂന്നറിയാം…
അന്നേരമെന്റെ വായിൽവന്ന തെറിമുഴുവനും ഞാൻ പുറത്തുചാടാതെ വിഴുങ്ങിക്കളഞ്ഞു…
മീനാക്ഷി വരുന്നില്ലെന്നറിഞ്ഞ സന്തോഷത്തിന്മേൽ ആറാടിയമനസ്സിനെ എങ്ങനെ കടിഞ്ഞാണിടണമെന്നൊരു പിടിയുമില്ലാതായി…