“”…അതൊക്കെ ഞങ്ങള് സീക്രട്ടായിവെച്ചേക്കുവാ… അല്ലേടാസിത്തൂ..?? സമയാവട്ടേ എല്ലാരോടുമ്പറയുന്നുണ്ട്..!!”””_ അവളെന്റെ ഇടതുതോളിൽ മെല്ലെയൊന്നടിച്ചുകൊണ്ടു പറഞ്ഞതും ഞാനവളുടെ കൈതട്ടിമാറ്റി…
“”…അതുപോട്ടേ… നിനക്കു കല്യാണം വല്ലതുമായോടീ..??”””_ അത്രയുംനേരം മിണ്ടാതിരുന്ന ചേച്ചി പ്ലേറ്റ്മാറ്റി മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു…
“”…കല്യാണോ..?? മീനാക്ഷിയ്‌ക്കോ..?? നടന്നതുതന്നെ… വരുന്നൊറ്റ ചെക്കനെയുമവൾക്കു പിടിയ്ക്കൂലല്ലോ… ഈയിടയ്ക്കുതന്നെ ഒന്നുവന്നിട്ടിവള് ഒറ്റക്കാലിലു നിന്നതുമുടക്കി..!!”””_ നടുക്കിരുന്നചേച്ചി മീനാക്ഷിയുടെ പഴമ്പുരാണമെടുത്തിട്ടതും ഞാൻവീണ്ടും മീനാക്ഷിയെ പാളിനോക്കി, ഇതൊക്കെ സത്യമാണോന്ന മട്ടിൽ…
എന്നാലതിനവള് ചുണ്ടുകൂർപ്പിച്ച് ഉമ്മവെയ്ക്കുന്ന ആക്ഷൻകാണിച്ചു കണ്ണിറുക്കി…
“”…അതെന്താടി മീനാക്ഷീ, നീയുമാരേലും
കണ്ടുവെച്ചിട്ടുണ്ടോ..?? അതോണ്ടാണോ വരുന്നയാലോചന മുഴുവനലമ്പിവിടുന്നേ..??”””_ മീനാക്ഷിയെകണ്ടുടൻ കുറ്റംപറഞ്ഞയാടീം ആഫ്റ്റർ എ ലോങ്ങ്‌ടൈം വാതുറന്നു…
…ഇവള് മുടക്കിവിടുന്നതല്ല, കെട്ടാൻവരുന്നവന്മാര് ഇവളെകെട്ടുന്നതിനെക്കാൾ ഭേദം കെട്ടാതിരിക്കുന്നതാണെന്നും പറഞ്ഞ് ജീവനുംകൊണ്ട് വലിയുന്നതാവും.!
“”…മീനാക്ഷിയ്‌ക്കോ..?? പ്രേമോ..??”””_ നടുക്കിരുന്നചേച്ചി ചോദിച്ചതും ഒറ്റച്ചിരിയായ്രുന്നു…
“”…അതെന്താടി എനിയ്ക്കു പ്രേമിച്ചാ..??””” _ അവരുടെസംസാരം ശ്രെദ്ധിച്ചിരുന്ന മീനാക്ഷി, ആ ചോദ്യംകേട്ടതും ചെരിഞ്ഞിരുന്നു ചോദിച്ചു…