പക്ഷേ, എല്ലാത്തിൻമേലും ഒരതിശയമോ ആകാംഷയോക്കെ നിറഞ്ഞിരുന്നെന്നുമാത്രം…
രണ്ടുദിവസമായി കോളേജിൽനിന്നുമവൾടെ സ്വഭാവത്തിന്റേകദേശരൂപം മനസ്സിലാക്കിയഞാൻ, അതുവരെ കരുതിയിരുന്നത് കോളേജിലെത്തിയതോടെ അവളുടെ ക്യാരക്ടർ മാറിയെന്നാണ്…
പക്ഷേയിപ്പോൾ അവളുടെ സ്കൂളിലെകൂട്ടുകാരികൾ തന്നെയിങ്ങനെ സംസാരിയ്ക്കുമ്പോൾ..??
ഉറങ്ങിക്കിടന്ന സിംഹത്തിന്റെ കക്ഷത്തിക്കിളിയാക്കി വാതുറപ്പിച്ച് അതിനുള്ളിൽ നാക്കുണ്ടോന്നു നോക്കിയ അവസ്ഥയായോന്നൊരു ഡൌട്ട്…
ആം.! പോക്കുകണ്ടിട്ട് ഡൌട്ടുമാത്രമാകാൻ ചാൻസില്ല…
“”…ഏയ്.! ഞാമ്പോയി പറഞ്ഞേന്നുവല്ല… കക്ഷിയെന്നോടു വന്നിട്ടിഷ്ടാന്നുപറഞ്ഞയാ… അതുംകോളേജില് എല്ലാർടേം മുന്നിലുവെച്ച്… അപ്പൊപ്പിന്നത്രേം ധൈര്യോള്ളയാളെയെങ്ങനാ വിട്ടുകളക..??”””_ അവൾ നാണത്തോടെ മുഖംകുനിച്ചുകൊണ്ട് പറഞ്ഞതുകേട്ടപ്പോൾ ഞാനവളെ ചെരിഞ്ഞൊന്നു നോക്കി, നിനക്കിതെന്തോത്തിന്റെ കേടാടീ മറ്റവളേന്നർത്ഥത്തിൽ…
എന്നാലവൾ വീണ്ടുംവീണ്ടുമോരോന്നൊക്കെ പറഞ്ഞെന്നെ കുത്തിയപ്പോളെന്റെ ദേഷ്യമിരട്ടിയ്ക്കാൻ തുടങ്ങി…
എന്റെമുഖഭാവം മാറുന്നതറിയുമ്പോൾ അവൾടെമുഖത്ത് വീണ്ടുമാ മൊണച്ചചിരിയുതിർന്നു…
അതുകൊണ്ടുതന്നെ പരമാവധി അവളുപറയുന്നത് ശ്രെദ്ധിയ്ക്കാതിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് വണ്ടി ചവിട്ടിവിടുകയാണ് ഞാൻചെയ്തത്…
എന്തായാലും വീട്ടിലെത്തുന്നതുവരെ വണ്ടിയ്ക്കു നല്ലപിക്കപ്പായ്രുന്നു…
“”…എന്നാക്കാണാടാ… ഞങ്ങളങ്ങോട്ടുചെല്ലട്ടേ…!!”””_ ദിവ്യയെന്നോടു യാത്രപറഞ്ഞുകൊണ്ട് ഡോറുതുറന്നു പുറത്തിറങ്ങിയതും മറ്റവൾമാരും കൂടെയിറങ്ങി…